LiveTV

Live

Kerala

ഡെപ്പോസിറ്റായി നല്‍കിയ പണം തിരിച്ചുനല്‍കിയില്ല; സി.ഇ.ടി കോളജിനെതിരെ അധ്യാപകര്‍

ഡെപ്പോസിറ്റായി നല്‍കിയ 10 ലക്ഷം രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സി.ഇ.ടി കോളജിലെ മുന്‍ അധ്യാപിക കീര്‍ത്തിയാണ്..

ഡെപ്പോസിറ്റായി നല്‍കിയ പണം തിരിച്ചുനല്‍കിയില്ല; സി.ഇ.ടി കോളജിനെതിരെ അധ്യാപകര്‍

കോലഞ്ചേരി അയ്‍രാപുരം സി.ഇ.ടി കോളജിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി മുന്‍ ജീവനക്കാര്‍. ഡെപ്പോസിറ്റ് പണം കോളജ് അധികൃതര്‍ തിരികെ നല്‍കാതായതോടെയാണ് പ്രതിഷേധം ശക്തമായത്. ഇന്ന് കോളജിന് മുന്‍പില്‍ സമരം നടത്താനൊരുങ്ങുകയാണ് പരാതിക്കാര്‍.

ഡെപ്പോസിറ്റായി നല്‍കിയ 10 ലക്ഷം രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സി.ഇ.ടി കോളജിലെ മുന്‍ അധ്യാപിക കീര്‍ത്തിയാണ് കഴിഞ്ഞ ദിവസം കോളജിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയത്. മുന്‍ അധ്യാപികയുടെ ആത്മഹത്യാശ്രമം വാര്‍ത്തയായതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ സമാന പരാതിയുമായി രംഗത്ത് വന്നത്.

നിലവില്‍ 80തില്‍ അധികം പേരില്‍ നിന്നായി ലക്ഷങ്ങള്‍ ഡെപ്പോസിറ്റായി കോളജ് വാങ്ങിയിരുന്നു. പിരിഞ്ഞുപോകുമ്പോള്‍ തിരികെ നല്‍കാമെന്ന ഉറപ്പിലാണ് ഇവരില്‍ നിന്ന് പണം വാങ്ങിയത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വമാണെന്നും ഒന്നര മാസത്തിനകം പ്രശ്നം പരിഹരിക്കുമെന്നുമാണ് കോളജിന്റെ അവകാശവാദം.

സമാനമായ പരാതിയില്‍ നിലവില്‍ കോളജിനെതിരെ കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍ അഞ്ച് കേസുകളുണ്ട്. കൂടുതല്‍ പരാതി വരുന്ന സാഹചര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് പൊലീസ്.