LiveTV

Live

Kerala

മധുക്കുന്നില്‍ ചെങ്കല്‍ ക്വാറി മാഫിയ പിടിമുറുക്കിയത് ചന്ദന മരങ്ങള്‍ മുറിച്ച് 

അപൂര്‍വ്വ സസ്യങ്ങളും മാനും മുയലുമെക്കെയുള്ള പ്രദേശം തുരന്ന് ഇല്ലാതാക്കുമ്പോഴും വനം വകുപ്പും റവന്യൂ ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയാണ്.

മധുക്കുന്നില്‍ ചെങ്കല്‍ ക്വാറി മാഫിയ പിടിമുറുക്കിയത് ചന്ദന മരങ്ങള്‍ മുറിച്ച് 

ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയാണ് മധുക്കുന്നില്‍ ചെങ്കല്‍ ക്വാറി മാഫിയ പിടിമുറുക്കിയത്. ഖനനം നടക്കുന്ന സ്ഥലത്തിന് സമീപത്ത് നിരവധി ചന്ദനമരങ്ങള്‍ ഇപ്പോഴുമുണ്ട്. അപൂര്‍വ്വ സസ്യങ്ങളും മാനും മുയലുമെക്കെയുള്ള പ്രദേശം തുരന്ന് ഇല്ലാതാക്കുമ്പോഴും വനം വകുപ്പും റവന്യൂ ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദനമരങ്ങള്‍ നിറയെ ഉണ്ടായിരുന്ന പ്രദേശമായിരുന്നു മധുക്കുന്നും സമീപത്തുള്ള മലയാടം പൊയില്‍ മലകളും. മലയിലേക്ക് കയറിയവര്‍ ആദ്യം വെട്ടിമുറിച്ച് കടത്തിയത് ചന്ദനമരങ്ങളായിരുന്നു.

ഇപ്പോഴും ഇഷ്ടം പോലെ ചന്ദനമരങ്ങളുണ്ട് മധുക്കുന്നില്‍.ഇതൊന്നും ആരും വെച്ചുപിടിപ്പിച്ചതല്ല. ഇതിനോട് ചേര്‍ന്നാണ് ചെങ്കല്‍ ഖനനം നടക്കുന്നത്. നിരവധി പരാതികള്‍ നാട്ടുകാര്‍ കൊടുത്തു.എന്നിട്ടും വനം വകുപ്പും റവന്യൂ വകുപ്പും സ്ഥലത്തേക്ക് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.

Also read: ആയിരത്തിലധികം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന മധുകുന്ന് തുരന്ന് അനധികൃത ചെങ്കല്‍ ഖനനം