LiveTV

Live

Kerala

വാടക രോഗികളെ ഇറക്കി വീണ്ടും എസ്.ആര്‍ മെഡിക്കല്‍ കോളജിന്‍റെ തട്ടിപ്പ്

മെഡിക്കല്‍ കൌണ്‍സിലിന്റെ പരിശോധന നടക്കാനിരിക്കെയാണ് വാടക രോഗികളെ ഇറക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

വാടക രോഗികളെ ഇറക്കി വീണ്ടും എസ്.ആര്‍ മെഡിക്കല്‍ കോളജിന്‍റെ തട്ടിപ്പ്

മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധനക്കായി വ്യാജരോഗികളെ ഇറക്കി വീണ്ടും എസ്.ആർ മെഡിക്കല്‍ കോളജിന്‍റ കബളിപ്പിക്കല്‍. വിജിലൻസ് പരിശോധനയ്ക്ക് പിന്നാലെയാണ് കോളജ് അധികൃതർ വീണ്ടും തട്ടിപ്പ് നടത്തിയത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

മെഡിക്കൽ കൌൺസിലിൻറെ പരിശോധന മറികടക്കാനായി വ്യാജരോഗികളെ ഇറക്കിയും ഡോക്ടർമാരെ താൽക്കാലികമായി എത്തിച്ചും വർക്കല എസ്.ആർ മെഡിക്കൽ കോളജ് നടത്തിയ തട്ടിപ്പ് നേരത്തെ തന്നെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മാനേജ്മെൻറ് വ്യാജരോഗികളെ കോളജിൽ എത്തിച്ചത്. കോളജിൻറെ തന്നെ ആംബുലൻസിൽ ആളുകളെ എത്തിക്കുകയായിരുന്നു. വിദ്യാർത്ഥികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം വിജിലൻസിന്‍റെ പ്രത്യേക സംഘം കോളജിൽ പരിശോധന നടത്തിയിരുന്നു. അപര്യാപ്തതകൾ ബോധ്യമായ അന്വേഷണ സംഘം മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച രേഖകൾ ഹാജരാക്കാനും മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ സര്‍വകലാശാല സംഘവും കഴിഞ്ഞ ആഴ്ച കോളജിലെത്തി പരിശോധന നടത്തിയിരുന്നു. അടുത്ത ആഴ്ച സര്‍വകലാശാലാ സംഘം റിപ്പോര്‍ട്ട് നല്‍കും. ഇതിനിടെ മെഡിക്കല്‍ കൌണ്‍സിലിന്‍റെ പരിശോധന വൈകുന്നതിന്‍റെ ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.