LiveTV

Live

Kerala

തുഷാറിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ശ്രീധരന്‍പിള്ള

ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് ഇപ്പോഴത്തെ അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തുഷാറിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ശ്രീധരന്‍പിള്ള

തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. അറസ്റ്റിന് രാഷ്ട്രീയ പകപോകലിന്റെ അംശമുണ്ട്. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് ഇപ്പോഴത്തെ അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.