LiveTV

Live

Kerala

നാട്ടുകാര്‍ക്ക് ഭീഷണിയായി പരപ്പ മുണ്ടത്തടത്ത് പ്രവര്‍ത്തിക്കുന്ന ക്വാറി

ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരെ കഴിഞ്ഞ മൂന്ന് മാസത്തോളമായി സമരത്തിലാണ് പ്രദേശവാസികള്‍ 

നാട്ടുകാര്‍ക്ക് ഭീഷണിയായി പരപ്പ മുണ്ടത്തടത്ത് പ്രവര്‍ത്തിക്കുന്ന ക്വാറി

കാസര്‍കോട് ജില്ലയിലെ പരപ്പ മുണ്ടത്തടത്ത് പ്രവര്‍ത്തിക്കുന്ന ക്വാറി പ്രദേശവാസികള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു, ക്വാറി വലിയ പാരിസ്ഥിതിക പ്രത്യാഘാതവുമുണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാര്‍. ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരെ കഴിഞ്ഞ മൂന്ന് മാസത്തോളമായി സമരത്തിലാണ് പ്രദേശവാസികള്‍.

2013 ലാണ് കാസര്‍കോട് ‌പരപ്പയില്‍ മുണ്ടത്തടം മലയില്‍ ഈ ക്വാറി ആരംഭിക്കുന്നത്. ആദ്യം രണ്ട് ലോറികളിലായി 6 ലോഡ് കല്ലാണ് ഇവിടെ നിന്നും കൊണ്ട് പോയിരുന്നത് . പിന്നീട് ക്വാറിയുടെ വലിപ്പവും ലോറികളുടെയും ലോഡുകളുടെയും എണ്ണവും വര്‍ധിച്ചു .ഇതോടൊപ്പം പ്രദേശവാസികളുടെ ദുരിതവും ആരംഭിച്ചു.

ക്വാറിക്ക് പുറമേ ക്വാറിയോടനുബന്ധമായി ക്രഷര്‍ യൂണിറ്റ് കൂടി നിര്‍മാണം ആരംഭിച്ചതോടെ. ക്വാറി തുടങ്ങി ആറ് വര്‍ഷത്തിനിപ്പുറം ക്വാറിക്കെതിരെ പ്രദേശവാസികള്‍ രാപ്പകല്‍ സമരം ആരംഭിച്ചു. മൂന്ന് മാസം മുന്‍പ് ആരംഭിച്ച സമരം ഇപ്പോഴും തുടരുന്നു. എല്ലാ അനുമതികളോടും കൂടിയാണ് ക്വാറി പ്രവര്‍‍ത്തിക്കുന്നതെന്നാണ് ക്വാറി ഉടമയുടെ വാദം എന്നാല്‍ സമരസമിതിക്ക് പറയാനുള്ളത് ഇതാണ്. സമരം ശക്തമായതോടെ ക്വാറി ഉടമ പ്രദേശത്തുകാരുടെ ഭൂമി വിലക്കെടുക്കാന്‍ ശ്രമം നടത്തുന്നതായും നാട്ടുകാര്‍ പറയുന്നു.

40 ഓളം ആദിവാസി കുടുംബങ്ങളടക്കം 50 ലധികം കുടുംബങ്ങളാണ് ഈ ക്വാറിക്ക് തൊട്ടു താഴെയായി കഴിയുന്നത്. ക്വാറിക്ക് ജില്ലാ കലക്ടര്‍ താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയുട്ടെങ്കിലും പൂര്‍ണമായും അടച്ച് പൂട്ടും വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. മുണ്ടത്തടം മല തുരന്നതോടെ വലിയ പാരിസ്ഥിതിക ആഘാതം മേഖലയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.