LiveTV

Live

Kerala

കടലിൽ ചാടിയ യുവതിയെ രക്ഷിച്ച ലൈഫ് ഗാർഡ് തിരയില്‍പ്പെട്ടു 

യുവതിയെ കരയിലെത്തിച്ച ശേഷം ശക്തമായ തിരയിൽ പെട്ട ജോൺസണ് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കടലിൽ ചാടിയ യുവതിയെ രക്ഷിച്ച ലൈഫ് ഗാർഡ് തിരയില്‍പ്പെട്ടു 

തിരുവനന്തപുരത്ത് ശംഖുമുഖത്ത് കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ രക്ഷിക്കുന്നതിനിടെ ലൈഫ് ഗാർഡിനെ കാണാതായി. കണ്ണാന്തുറ സ്വദേശി ജോൺസണിനെയാണ് കാണാതായത്. യുവതിയെ കരയിലെത്തിച്ച ശേഷം ശക്തമായ തിരയിൽ പെട്ട ജോൺസണ് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

നിരവധിയാളുകളുടെ മുന്നിൽ വച്ചാണ് യുവതി കടലിലേക്ക് എടുത്ത് ചാടിയത്. ഇത് കണ്ട ലൈഫ് ഗാർഡ് ജോൺസൺ യുവതിയെ രക്ഷിച്ചു. മറ്റ് രക്ഷാപ്രവർത്തകർ യുവതിയെ കരയിലേക്ക് മാറ്റുന്നതിനിടയിൽ ജോൺസൺ തിരയിൽ പെട്ടു.

2007ലാണ് ജോൺസൺ ലൈഫ്ഗാഡായി ജോലിയിൽ പ്രവേശിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച മൂന്നാർ സ്വദേശിയായ യുവതി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.