LiveTV

Live

Kerala

രണ്ട് വൃക്കയും തകരാറിലായ അമ്മ; കൈ പിടിച്ച് അംഗന്‍വാടിയില്‍ പോകാൻ കൊതിച്ച് മകൻ  

20 ലക്ഷം രൂപയോളം ചികിത്സാ ചെലവിനായി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇനി ഈ കുടുംബത്തിന്‍റെ പ്രതീക്ഷ സുമനസ്സുകളില്‍ മാത്രമാണ്.

രണ്ട് വൃക്കയും തകരാറിലായ അമ്മ; കൈ പിടിച്ച് അംഗന്‍വാടിയില്‍ പോകാൻ കൊതിച്ച് മകൻ  

മൂന്നരവയസ്സുകാരന്‍ അഷിന്‍ മോന് അവന്‍റെ അമ്മയുടെ കൈ പിടിച്ച് അംഗന്‍വാടിയില്‍ പോകണം. രണ്ട് വൃക്കയും തകരാറിലായ അവന്‍റെ അമ്മയ്ക്ക് അതിന് കഴിയണമെങ്കില്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തണം. എന്നാല്‍ അതിനുള്ള പണവും ഈ നിര്‍ധന കുടുംബത്തിനില്ല. കോഴിക്കോട് ചെമ്പ്രയിലെ മുക്കള്ളില്‍ ഷീബയാണ് ചികിത്സ ചിലവിനായി സുമനസ്സുകളുടെ സഹായവും കാത്തിരിക്കുന്നത്.

അംഗന്‍വാടിയില്‍ കൊണ്ടുവിടാനായി എന്നും അഷിന്‍ മോന്‍ വാശി പിടിക്കും. പക്ഷേ അവനറിയില്ല. ആ അമ്മയുടെ നിസഹായത. നാല് വര്‍ഷം മുമ്പ് ഷീബയുടെ ഒരു വൃക്ക തകരാറിലായി. വൈകാതെ രണ്ടാമത്തെ വൃക്കയും. ദിവസവും ഡയാലിസിസ് നടത്തിയാണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. നടക്കാന്‍ പോലും വയ്യ ഷീബയ്ക്ക്.

കൂലിപ്പണിക്കാരനായ ഭര്‍ത്താവ് റിനീഷ് വൃക്ക നല്‍കാന്‍ തയ്യാറാണ്. അടച്ചുറപ്പുള്ള ഒരു വീട് പോലുമില്ലാത്ത കുടുംബത്തിന് ചികിത്സക്കാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയില്ല. 20 ലക്ഷം രൂപയോളം ചികിത്സാ ചെലവിനായി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇനി ഈ കുടുംബത്തിന്‍റെ പ്രതീക്ഷ സുമനസ്സുകളില്‍ മാത്രമാണ്.