LiveTV

Live

Kerala

മുഖ്യ സൂത്രധാരന്‍ ചാക്കോയെ വെറുതെ വിട്ടതില്‍ നിരാശ; നിയമപോരാട്ടം തുടരുമെന്ന് കെവിന്‍റെ അച്ഛന്‍  

കേസിലെ മുഖ്യ സൂത്രധാരന്‍ ആയിട്ടും ചാക്കോയെ വെറുതെ വിട്ടതില്‍ നിരാശയുണ്ടെന്ന് കെവിന്‍റെ അച്ഛന്‍

മുഖ്യ സൂത്രധാരന്‍ ചാക്കോയെ വെറുതെ വിട്ടതില്‍ നിരാശ; നിയമപോരാട്ടം തുടരുമെന്ന് കെവിന്‍റെ അച്ഛന്‍  

കെവിൻ കൊലപാതക കേസിൽ നീനുവിന്റെ അച്ഛന്‍ അടക്കമുള്ള നാല് പ്രതികളെ വെറുതെ വിട്ടതിൽ നിരാശ പ്രകടിപ്പിച്ച് കെവിന്‍റെ കുടുംബം. നീനുവിന്റെ പിതാവ് ചാക്കോ ജോണിന് കൊലപാതകത്തിൽ മുഖ്യ പങ്കുണ്ടെന്നും എല്ലാ പ്രതികളും ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരുമെന്നും കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.

ദുരഭിമാനകൊല തന്നെയെന്ന് കോടതി കണ്ടെത്തിയതിൽ കെവിന്‍റെ കുടുംബം തൃപ്തി രേഖപ്പെടുത്തി. അതേസമയം ചാക്കോക്ക് കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ട്. ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടായിട്ടും വെറുതെ വിട്ടത് ശരിയായില്ല എന്ന് കെവിന്‍രെ പിതാവ് ജോസഫ് പറഞ്ഞു. കെവിന്‍ കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതും ദൃക്‌സാക്ഷികളുടെ അഭാവവും വെല്ലുവിളിയായിരുന്നുവെന്ന് കേസ് അന്വേഷിച്ച എസ്.പി ഹരിശങ്കറും പറഞ്ഞു.

കേസില്‍ 10 പേര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. നീനുവിന്‍റെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കെതിരെയും കൊല്ലക്കുറ്റവും ഗൂഢാലോചനാ കുറ്റവും ചുമത്തിയിട്ടുണ്ട്. അതേസമയം നാല് പേരെ വെറുതെവിട്ടു. എന്നാല്‍ ഷാനുവിന്റെ അച്ഛന്‍ ചാക്കോ ഉള്‍പ്പെടെ നാല് പേരെ കോടതി വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും.