LiveTV

Live

Kerala

കെവിന്‍ കേസിന്റെ നാള്‍ വഴിയിലൂടെ 

2018 മെയ് 24നാണ് നീനു കെവിന്റെ ഒപ്പം ഇറങ്ങി പോരുന്നത്

 കെവിന്‍ കേസിന്റെ നാള്‍ വഴിയിലൂടെ 

ഒരു വര്‍ഷം നീണ്ട കേസ് നടപടികള്‍ വിധി പറയുന്നത് മൂന്ന് മാസം കൊണ്ടാണ്. 2018 മെയ് 24നാണ് നീനു കെവിന്റെ ഒപ്പം ഇറങ്ങി പോരുന്നത്.

താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനുമായുള്ള ബന്ധത്തെ നീനുവിന്റെ കുടുംബത്തിന് അംഗീകരിക്കാനായില്ല. മെയ് 26 വിവാഹത്തിനുള്ള അപേക്ഷ നല്കി. പക്ഷെ മെയ് 27 കെവിനെ നീനുവിന്റെ സഹോദരന്‍ ഷാനുവും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി. മെയ് 28,2018ല്‍ കെവിന്റെ മൃതദേഹം ചാലിയക്കരയിലെ പുഴയില്‍ കണ്ടെത്തി. തുടര്‍ന്ന് അന്ന് തന്നെ പ്രത്യേക സംഘത്തെ രൂപികരിച്ച് അന്വേഷണം ആരംഭിച്ചു. മെയ് 29ന് ഷാനു ചാക്കോയും ചാക്കോയും കണ്ണൂരില്‍ കീഴടങ്ങി.

പിന്നാലെ അടുത്തടുത്ത ദിവസങ്ങളില്‍ ബാക്കി 12 പ്രതികളും കീഴടങ്ങി. ആഗസ്ത് 21 തിയതി അന്വേഷണ ഉദ്യോഗസ്ഥനായ ഗിരീഷ് പി സാരഥി കുറ്റപത്രം സമര്‍പ്പിച്ചു. 2019 ജനുവരിയില്‍ പ്രാഥമിക വാദം ആരംഭിച്ചു. മാര്‍ച്ച് 13 10 വകുപ്പുകള്‍ പ്രകാരമുളള കുറ്റപത്രം കോടതി അംഗീകരിച്ചു. തുടര്‍ന്ന് ഏപ്രില്‍ 24നാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്.

മൂന്ന് മാസം നീണ്ട് നിന്ന വിചാരണ കഴിഞ്ഞ മാസം 30 തിയതിയാണ് അവസാനിച്ചത്. ഈ മാസം 18ന് വിധി പറയാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ദുരഭിമാന കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി വീണ്ടും വാദം കേട്ടു. ഇതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്.