LiveTV

Live

Kerala

ഉന്നത ബന്ധങ്ങള്‍ ഉള്ളവര്‍ക്ക് ചോദ്യപേപ്പറും ഉയര്‍ന്ന മാര്‍ക്കും: രൂക്ഷവിമര്‍ശവുമായി കോടതി

കേസിലെ നാലാം പ്രതിയായ സഫീറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി

ഉന്നത ബന്ധങ്ങള്‍ ഉള്ളവര്‍ക്ക് ചോദ്യപേപ്പറും ഉയര്‍ന്ന മാര്‍ക്കും: രൂക്ഷവിമര്‍ശവുമായി കോടതി

പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസില്‍ പൊലീസിനേയും പി.എസ്.എസിയേും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഉന്നത ബന്ധങ്ങള്‍ ഉള്ളവര്‍ക്കു ചോദ്യ പേപ്പറും ഉത്തരവും ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്ന അവസ്ഥ ആണുള്ളതെന്നും കോടതി പറഞ്ഞു. എന്തുകൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതികള്‍ക്ക് പി.എസ്.സി പരീക്ഷയ്ക്ക് ഉത്തരങ്ങള്‍ സന്ദേശമായി അയച്ചു നല്‍കി സഹായിച്ച കേസിലെ നാലാം പ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യേപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.

എന്തുകൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിനു തടസമല്ല. മുന്‍ ആഭ്യന്തര മന്ത്രിയെ വരെ സുപ്രിംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരിക്കെ അറസ്റ്റു ചെയ്തു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലെ ആളാണെങ്കില്‍ പൊലീസ് ഇങ്ങനെയാണോ നടപടി എടുക്കുക? കൊടിയുടെ നിറമല്ല കുറ്റത്തിന്റെ ഗൗരവമാണ് പൊലീസ് കണക്കിലെടുക്കേണ്ടതെന്നും കോടതി വിമര്‍ശിച്ചു. പി.എസ്.സി പരീക്ഷഹാളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിനീയമാണോയെന്നും കോടതി ആരാഞ്ഞു.

യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ സഫീര്‍ സഹായിച്ചെന്നാണ് കേസ്. പ്രതികള്‍ സഫീറുമായി ഗൂഢാലോചന നടത്തിയെന്നും ഇയാളുടെ മൊബൈലില്‍ നിന്നാണ് ഉത്തരങ്ങള്‍ അയച്ചതെന്നും പൊലീസ് കോടതിയെ അറിയിച്ചു. പരീക്ഷാ നടത്തിപ്പില്‍ പി.എസ്.സിയുടെ ഭാഗത്തുണ്ടായ വീഴ്ച മറച്ചുവെക്കാന്‍ കെട്ടിച്ചമച്ച കേസാണെന്നാണ് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചത്.