LiveTV

Live

Kerala

കനത്ത മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം 

കനത്ത മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം.

ഇടുക്കി , തൃശൂർ ജില്ലകൾക്കാണ് കനത്ത മഴക്കുള്ള മുന്നറിയിപ്പ് . കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് . ലക്ഷദ്വീപിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മൺസൂൺ കാറ്റ് ശക്തമായതാണ് ശക്തമായ മഴക്കുളള സാധ്യത നൽകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പ് കണക്കിലെടുത്ത് പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉരുൾ പൊട്ടൽ , മണ്ണിടിച്ചിലും ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ലഭിക്കുന്ന മുറക്ക് മാറിത്താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.