LiveTV

Live

Kerala

കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച്; ബി.ജെ.പി നേതാക്കള്‍ക്ക് ശിക്ഷ

കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്

കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച്; ബി.ജെ.പി നേതാക്കള്‍ക്ക് ശിക്ഷ

സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി നേതാക്കള്‍ക്ക് ശിക്ഷ. സിനിമ തീയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ കമല്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

തൃശൂര്‍ ജില്ല പ്രസിഡന്റ് ഉള്‍പ്പെടെ 11 പേരെയാണ് ശിക്ഷിച്ചത്. കോടതി പിരിയും വരെ തടവും 750 രൂപ പിഴയും ആണ് ശിക്ഷ. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.