LiveTV

Live

Kerala

മഴ തുടര്‍ന്നാല്‍ ബാണാസുര ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും

ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടര്‍ന്നാല്‍ നാല് ഷട്ടറുകളില്‍ ഒന്ന് 10 സെന്റിമീറ്റര്‍ കൂടുതല്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്...

മഴ തുടര്‍ന്നാല്‍ ബാണാസുര ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും

ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ. ഡാമിന്റെ നാല് ഷട്ടറുകളില്‍ ഒന്ന് നാളെ ഉച്ചയോടെ 10 സെന്റിമീറ്റര്‍ കൂടുതല്‍ ഉയര്‍ത്തും. കരമാന്‍തോട് - പനമരം പുഴകളില്‍ വെള്ളം ഉയരാന്‍ സാധ്യത.

സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പടിഞ്ഞാറത്തറ കോട്ടത്തറ, വെള്ളമുണ്ട, പനമരം പ്രദേശങ്ങളിലുള്ളവര്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം.