LiveTV

Live

Kerala

വയനാട് സുഗന്ധഗിരിയിലെ വിള്ളല്‍; വിദഗ്ദ സംഘം പരിശോധന നടത്തി

വയനാട് സുഗന്ധഗിരിയിലെ വിള്ളല്‍; വിദഗ്ദ സംഘം പരിശോധന നടത്തി

വയനാട് സുഗന്ധഗിരിയിലെ ചെന്നായ്ക്കവലകുന്ന് ഉള്‍പ്പെടെ ജില്ലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ വിദഗ്ദ സംഘം പരിശോധന നടത്തി. ചെന്നായ്ക്കവല കുന്നില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ട വാര്‍ത്ത മീഡിയാവണ്‍ നേരത്തെ നല്‍കിയിരുന്നു.

സുഗന്ധഗിരി മലയില്‍ വന്‍ വിള്ളല്‍ കണ്ടെത്തി
Also Read

സുഗന്ധഗിരി മലയില്‍ വന്‍ വിള്ളല്‍ കണ്ടെത്തി

സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് നിയോഗിച്ച വിദഗ്ദ സംഘമാണ് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തുന്നത്. ഒരു ജിയോളജിസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമടങ്ങുന്നതാണ് സംഘം. സുഗന്ധഗിരിയിലെ ചെന്നായ്ക്കവല കുന്നില്‍ പരിശോധനക്കെത്തിയ സംഘത്തോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്തംഗങ്ങളും ചേര്‍ന്നു. വയനാട് ജില്ലയിലടക്കം സംസ്ഥാനത്താകെ 49 സംഘങ്ങള്‍ പരിശോധന നടത്തി. ജില്ലയില്‍ മാത്രം 10 സംഘങ്ങളായാണ് പരിശോധനക്കെത്തിയത്.

ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിദഗ്ദസംഘത്തിന് നല്‍കിയ നിര്‍ദ്ദേശം. ഇത്തരം പ്രദേശങ്ങള്‍ വാസയോഗ്യമാണോയെന്ന് കണ്ടെത്തേണ്ടുന്ന സംഘം ഒരാഴ്ചക്കകം പരിശോധനാ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും.