LiveTV

Live

Kerala

മധുകുന്നിന് സമീപം ഈ മഴക്കാലത്തുണ്ടായത് നിരവധി മണ്ണിടിച്ചിലുകള്‍

പല സ്ഥലത്തും വലിയ പാറകള്‍ വിണ്ടുകീറിയത്തിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു 

 മധുകുന്നിന് സമീപം ഈ മഴക്കാലത്തുണ്ടായത് നിരവധി മണ്ണിടിച്ചിലുകള്‍

ചെങ്കല്‍ മാഫിയ തുരക്കുന്ന മധുകുന്നിന് സമീപം ഈ മഴക്കാലത്ത് നിരവധി മണ്ണിടിച്ചിലുകളാണ് ഉണ്ടായത്. പല സ്ഥലത്തും വലിയ പാറകള്‍ വിണ്ടുകീറിയതിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു .ആയിരത്തിലധികം കുടുംബങ്ങളാണ് മലക്ക് താഴെ താമസിക്കുന്നത്.

അരൂരും മലയാടപ്പൊയിലും നെട്ടൂരും അമ്പലക്കുളങ്ങരയും നടയമ്മലും കക്കട്ടിലുമാണ് മധുക്കുന്നിന് താഴെ ആള്‍ത്താമസമുള്ള സ്ഥലങ്ങള്‍. കഴിഞ്ഞ മഴയില്‍ കുന്നിന് സമീപം മലയിടിഞ്ഞു. വലിയ പാറക്കെട്ടുകളില്‍ വിള്ളലും വീണിട്ടുണ്ട്. സമീപത്ത് വലിയൊരു കരിങ്കല്‍ ക്വാറിയുമുണ്ട്.