LiveTV

Live

Kerala

കോഴിക്കോട്ടുകാരായ സഹോദരങ്ങളുടെ സ്റ്റാർട്ടപ്പിന് സിലിക്കൺവാലിയുടെ അംഗീകാരം

കോഴിക്കോട്ടുകാരായ സഹോദരങ്ങളുടെ സ്റ്റാർട്ടപ്പിന് സിലിക്കൺവാലിയുടെ അംഗീകാരം

കോഴിക്കോട്ടുകാരായ സഹോദരങ്ങൾ തുടങ്ങിയ സ്റ്റാർട്ടപ്പ്‌ സംരംഭത്തിന്‌ ലോകത്തിന്റെ ഐ.ടി. ആസ്ഥാനമായ സിലിക്കൺവാലിയുടെ അംഗീകാരം. കോഴിക്കോട്‌ സർക്കാർ സൈബർപാർക്കിൽ ഐ.ടി.കമ്പനി നടത്തുന്ന ജിജോ സണ്ണിയും ജോസഫ്‌ സണ്ണിയും ആരംഭിച്ച ബ്ര്യൂ എന്ന സ്റ്റാര്‍ട്ടപ്പിനാണ് പിന്തുണ. സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന ലോകത്തെ ഏറ്റവും പ്രമുഖ അമേരിക്കൻ കമ്പനിയായ വൈകോമ്പിനേറ്റർ ഉൾപ്പെടെയുള്ളവരാണ്‌ ഒരു മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയത്.

യു.ട്യൂബിന്റെ മാതൃകയിൽ ഓഡിയോ അപ്‌ലോഡ്‌ ചെയ്യുന്ന സോഫ്‌റ്റ്‌വേറാണ്‌ ഇവർ വികസിപ്പിച്ചെടുത്തത്‌. ഓഡിയോ പോഡ്‌കാസ്റ്റിങ്ങിന്റെ സാധ്യത മനസ്സിലാക്കി നാലുമാസം മുമ്പ് സ്റ്റാർട്ടപ്പിനും തുടക്കം കുറിച്ചു. ഇവര്‍ക്കൊപ്പം അലീഷ ജോണും സ്റ്റാര്‍ട്ടപ്പിന്‍റെ ഭാഗമായി. ഓഡിയോ പോഡ്‌കാസ്റ്റിങ്ങിന്‌ വിദേശരാജ്യങ്ങളിൽ വൻസാധ്യതകളുണ്ടെന്ന് ഇവര്‍ പറയുന്നു. ജിജോ സണ്ണിയും ജോസഫ്‌ സണ്ണിയും വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ ഓഡിയോ പോഡ്‌കാസ്റ്റ്‌ അഥവ ശബ്ദം ഇന്റർനെറ്റ്‌ വഴി സംപ്രേഷണം ചെയ്ത് നിരവധി പേരാണ് വരുമാനമുണ്ടാക്കുന്നത്.