LiveTV

Live

Kerala

കേരള സര്‍വകലാശാലയുടെ ഓണററി ചടങ്ങ് വിവാദത്തില്‍

ക്രിസ് ഗോപാലകൃഷ്ണനും ഡോ. ജയന്ത് നര്‍ളികറിനും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലാണ് ഓണററി ബിരുദം സമ്മാനിക്കുക

കേരള സര്‍വകലാശാലയുടെ ഓണററി ചടങ്ങ് വിവാദത്തില്‍

കേരള സര്‍വകലാശാലയുടെ ഓണററി ചടങ്ങ് വിവാദത്തില്‍. ഗവര്‍ണര്‍ ഇല്ലാതെയാണ് നാളെ ചടങ്ങ് നടക്കുന്നത്. ക്രിസ് ഗോപാലകൃഷ്ണനും ഡോ. ജയന്ത് നര്‍ളികറിനും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലാണ് ഓണററി ബിരുദം സമ്മാനിക്കുക.

ഇന്‍ഫോസിസ് സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, പ്രശസ്ത ഗോളശാസ്ത്രഞ്ജന്‍ ഡോ. ജയന്ത് നര്‍ലികാര്‍ എന്നിവര്‍ക്കാണ് കേരള സർവകലാശാല ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകി ആദരിക്കുന്നത്. 28 പേര്‍ക്ക് ഇതിന് മുമ്പ് സര്‍വകലാശാല ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദം നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ ആണ് അന്ന് പുരസ്കാരം നല്‍കിയിരുന്നത്. എന്നാല്‍ പ്രോ ചാന്‍സിലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലാണ് ഇത്തവണ ബിരുദം സമ്മാനിക്കുക. ഇത് ചട്ടവിരുദ്ധമാണെന്നാണ് വിമര്‍ശനം.

വിവാദം അടിസ്ഥാനരഹിതമാണെന്നും ഗവര്‍ണര്‍ തന്നെയാണ് പ്രോ ചാന്‍സിലറെ ചുമതലപ്പെടുത്തിയതെന്നുമാണ് യൂണിവേഴ്സിറ്റിയുടെ പ്രതികരണം. കേരള സെനറ്റിലേക്ക് എല്‍.ഡി.എഫ് ശിപാർശ ചെയ്തിരുന്ന പാനലിലെ രണ്ടുപേരെ ഗവർണർ ഒഴിവാക്കിയത് വിവാദമായിരുന്നു. അതുകൊണ്ടാണ് ഗവർണറുടെ അസാന്നിധ്യത്തിൽ തന്നെ ചടങ്ങ് സംഘടിപ്പിക്കുന്നതെന്നാണ് ആക്ഷേപം.