LiveTV

Live

Kerala

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇന്ന് മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്തിയില്ല

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇന്ന് മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്തിയില്ല

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇന്ന് മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്തിയില്ല. രണ്ടിടങ്ങളിലായി ഇനിയും പതിനാറ് പേരെയാണ് കണ്ടെത്താനുള്ളത്ത്. കവളപ്പാറയിൽ നാളെ ജിയോളജിസ്റ്റ് അടക്കമുള്ളവരുടെ സംഘം പരിശോധന നടത്തും. കവളപ്പാറയില്‌ 48 പേരുടേയും പുത്തുമലയില്‍ 12 പേരുടേയും മൃതദേഹമാണ് കണ്ടെത്തിയ‌ത്.

മലപ്പുറം ജില്ലയിൽ യെല്ലോ അലർട്ട് നിലനിൽക്കുകയാണ്. കവളപ്പാറയിൽ നേരത്തെ തോടുണ്ടായിരുന്ന സ്ഥലത്തായിരുന്നു ഇന്ന് തെരച്ചിൽ നടന്നത്, ഇന്നലെ ഇവിടെ നിന്നും ചില ശരീര ഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ആ ഭാഗങ്ങളിൽ ഊർജ്ജിതമായ തെരച്ചിൽ നടത്തിയത്. പ്രദേശത്തെ വെള്ളം പമ്പ് ചെയ്ത് നീക്കിയായിരുന്നു തെരച്ചിൽ. കവളപ്പാറയ്ക്ക് സമീപത്ത് വിള്ളൽ കണ്ടെത്തിയ പ്രദേശത്തടക്കം വരും ദിവസങ്ങളിൽ ജിയോളജി സംഘം നേരിട്ടെത്തി പരിശോധന നടത്തും.

പുത്തുമല

വയനാട് പുത്തു മലയിൽ നിന്ന് ഉരുൾപൊട്ടലിൽ കാണാതായ അഞ്ചു പേർക്കായി തെരച്ചിൽ തുടരുകയാണ്. സൂചിപ്പാറ ഏലവയൽ പുഴയോരങ്ങളിൽ നടന്ന തെരച്ചിലിൽ ഇന്ന് ആരെയും കണ്ടെത്താനായില്ല. ഹൈദരാബാദിൽ നിന്ന് എത്തിച്ച ജി.പി.ആർ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാനാകത്തതിനെ തുടർന്ന് തിരിച്ചു കൊണ്ടുപോയി. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുത്തുമലയിൽ നടന്നുവന്ന തെരച്ചിൽ നിർത്തിവെച്ചു. കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള തെരച്ചിലാണ് ഇപ്പോഴും പുരോഗമിക്കുന്നത്. ല്യമായ പരമാവധി സങ്കേതികസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അവസാന ആളെയും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ദൗത്യസംഘം.