LiveTV

Live

Kerala

രാഖി കെട്ടി ജേക്കബ് തോമസ് ഐ.പി.എസ്

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള പാഞ്ചജന്യം കലാസാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിലായിരുന്നു പരിപാടി

രാഖി കെട്ടി ജേക്കബ് തോമസ് ഐ.പി.എസ്

കൊച്ചിയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച രക്ഷാബന്ധന്‍ പരിപാടിയില്‍ രാഖി കെട്ടി ജേക്കബ് തോമസ് ഐ.പി.എസ്. വിവാദ വിഷയങ്ങള്‍ സ്പര്‍ശിക്കാതെയായിരുന്നു ഇത്തവണ ജേക്കബ് തോമസിന്‍റെ പ്രസംഗം. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള പാഞ്ചജന്യം കലാസാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

രക്ഷാബന്ധന്‍ മഹോത്സവം ജേക്കബ് തോമസ് രാഖി കെട്ടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മാസം കൊച്ചിയിലെ ആര്‍.എസ്.എസ് വേദിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചെങ്കിലും സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവുള്ളതിനാല്‍ ഇക്കുറി വിമര്‍ശനത്തിന് മൂര്‍ച്ച കുറഞ്ഞു.