LiveTV

Live

Kerala

കോണ്‍ഗ്രസിന് പിന്നാലെ ലീഗും; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ലീഗ് സംസ്ഥാന കമ്മറ്റി

കോണ്‍ഗ്രസിന് പിന്നാലെ ലീഗും; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ലീഗ് സംസ്ഥാന കമ്മറ്റി

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍‌ ഉയര്‍ന്നതിന് പിന്നാലെ ലീഗും സമാന നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുന്നു. അടുത്ത സംസ്ഥാന കമ്മറ്റി യോഗം വിഷയം പരിശോധിക്കും. പുതിയ സാഹചര്യത്തില്‍ യുഡിഎഫിലും വിഷയം വിശദമായ ചര്‍ച്ച ചെയ്യണമെന്ന നിലപാടിലാണ് ലീഗ്.

പുതിയ സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായം വേണമെന്നും ഒപ്പം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സര്‍വ്വകക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന നിലപാട് കൂടി ലീഗ് മുന്നോട്ട് വെച്ചു. അടുത്ത സംസ്ഥാനകമ്മറ്റി യോഗത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യും.

എ.കെ ആന്റണിയും മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ഗാഡ്ഗില്‍ റിപോര്‍ട്ടിലെ നിലപാടില്‍ വീണ്ടും ചര്‍ച്ച ആകാമെന്ന അഭിപ്രായം പ്രകടനം നടത്തിയതിന് പിന്നാലെയാണ് ലീഗിലും പരിസ്ഥിതി സംരക്ഷിക്കാനായി പുനരാലോചനകള്‍ വേണമെന്ന ആവശ്യം ശക്തമായത്. പാര്‍ട്ടിയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം യുഡിഎഫിലും വിഷയം ലീഗ് ഉയര്‍ത്തും. അതിന് ശേഷം നിലപാട് പരസ്യമാക്കാനുമാണ് ലീഗിലെ ആലോചനകള്‍.