LiveTV

Live

Kerala

ചെങ്കല്‍ ഖനനം; ആലിയപ്പറമ്പ് പ്രദേശത്തെ ജനങ്ങൾ ഭീതിയില്‍

ഖനനം കാരണം രൂപപ്പെട്ട ഗർത്തങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് താഴേക്ക് കുത്തിയൊലിച്ച് വന്നതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്

ചെങ്കല്‍ ഖനനം;  ആലിയപ്പറമ്പ് പ്രദേശത്തെ ജനങ്ങൾ ഭീതിയില്‍

ചെങ്കൽ ഖനനം നിർബാധം തുടരുന്ന മലപ്പുറം മേൽമുറി ആലിയപ്പറമ്പ് പ്രദേശത്തെ ജനങ്ങൾ കഴിയുന്നത് ഭീതിയോടെ. ഖനനം കാരണം രൂപപ്പെട്ട ഗർത്തങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് താഴേക്ക് കുത്തിയൊലിച്ച് വന്നതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.

മേൽമുറി ആലിയപ്പറമ്പ് മലയുടെ മുകളിൽ പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികളുടെ എണ്ണം എത്രയെന്ന് പ്രദേശവാസികൾക്ക് പോലും കൃത്യമായി നിശ്ചയമില്ല. പലതും കല്ലുവെട്ടി വലിയ ഗർത്തങ്ങളാക്കി ഉപേക്ഷിച്ചിരിക്കുന്നു. നിർബാധം മണ്ണുമാറ്റി ഖനനം തുടരുന്ന മലയുടെ താഴ്ഭാഗത്തുള്ള വീടുകളിലേക്ക് കഴിഞ്ഞ മഴയിൽ ഒലിച്ചത്തിയ വെള്ളം ഭീഷണിയാണെന്ന് പ്രദേശവാസികൾ.

ഉരുൾപൊട്ടൽ ഭീതി കാരണം പ്രദേശത്തുനിന്ന് മാറി താമസിക്കേണ്ടി വന്നു നിരവധി കുടുംബങ്ങൾക്ക്. കല്ലുവെട്ടി ഒഴിവാക്കിയ ക്വാറികളിൽ ഗുഹകളും രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്താൽ വെള്ളം ശേഖരിക്കപ്പെടുന്ന ചെങ്കൽ ക്വാറികൾ ഏതു നിമിഷവും അപകടം വരുത്തി വയ്ക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.