LiveTV

Live

Kerala

ലൂസി കളപ്പുരക്കെതിരെ അപവാദ പ്രചരണം; വൈദികനടക്കം 6 പേര്‍ക്കെതിരെ കേസ്

മാനന്തവാടി രൂപതാ പി.ആര്‍.ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത് 

 ലൂസി കളപ്പുരക്കെതിരെ അപവാദ പ്രചരണം; വൈദികനടക്കം 6 പേര്‍ക്കെതിരെ കേസ്

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ച സംഭവത്തില്‍ വൈദികനടക്കം 6 പേര്‍ക്കെതിരെ കേസ്. മാനന്തവാടി രൂപതാ പി.ആര്‍.ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ ഉള്‍പ്പzടെയുള്ളവര്‍ക്കെതിരെയാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കാരക്കാമല മഠത്തിൽ സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ സിസി ടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് സിസ്റ്റര്‍ക്കെതിരെ അപവാദ പ്രചരണം നടത്തിയ സംഭവത്തിലാണ് കേസെടുത്തത്. വീഡിയോ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്ത മാനന്തവാടി രൂപതാ പി.ആര്‍.ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍,മഠത്തിലെ കന്യാസ്ത്രീകള്‍ എന്നിവരുള്‍പ്പടെ ആറു പേര്‍ക്കെതിരെയാണ് വെള്ളമുണ്ട പൊലീസ് കേസടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഹാനി വരുത്തിയതിനും ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ ലൂസി ‍ ഇന്നലെ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് മഠത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഫാദര്‍ നോബിള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അപവാദം പ്രചരിപ്പിച്ചത്. അടുക്കള വാതിലിലൂടെ പുരുഷന്മാരെ മഠത്തില്‍ കയറ്റി എന്നായിരുന്നു പ്രചരണം.എന്നാല്‍ മഠത്തിന്റെ പ്രധാന പ്രവേശന കവാടം മദര്‍ സുപ്പീരിയര്‍ സ്ഥിരമായി പൂട്ടി ഇടുന്നതിനാലാണ് അതിഥികളെ മറ്റൊരു വാതിലിലുടെ സ്വീകരിച്ചതെന്ന സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിരുന്നു. എഫ്.സി.സി സഭയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള സന്യാസ സമൂഹത്തിന്റെ തീരുമാനത്തിനെതിരെ വത്തിക്കാന് പരാതി നല്‍കിയ സാഹചര്യത്തിലാണ് സഭയുടെ ഭാഗത്തു നിന്ന് സിസ്റ്റര്‍ക്കെതിരെ തുടര്‍ച്ചയായ പകപോക്കല്‍ നടപടികള്‍ ഉണ്ടാകുന്നത്.

Also read: സിസ്റ്റര്‍ ലൂസിയെ മഠത്തിൽ നിന്ന് ഇറക്കി വിടാൻ നീക്കം

Also read: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് വീണ്ടും മഠത്തിന്റെ നോട്ടീസ്

Also read: സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി