LiveTV

Live

Kerala

പ്രളയത്തില്‍ ഒറ്റപ്പെട്ട് ആദിവാസി കോളനികള്‍; കരുളായിയിലെ ചോലനായ്ക്കരെ കാണാനില്ല

പാണപ്പുഴ, മാഞ്ചിരി, മണ്ണള കോളനികളിലുള്ളവരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല

പ്രളയത്തില്‍ ഒറ്റപ്പെട്ട് ആദിവാസി കോളനികള്‍; കരുളായിയിലെ ചോലനായ്ക്കരെ കാണാനില്ല

പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ഒറ്റപ്പെട്ട ആദിവാസി കോളനികള്‍ നിരവധിയാണ്. കരുളായി വനത്തിലെ മുണ്ടക്കടവ് കോളനിയിലുണ്ടായിരുന്ന കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട 59 കുടുംബങ്ങള്‍ രക്ഷപ്പെട്ടു. എന്നാല്‍ പ്രാക്തന ചോലനായ്ക്കര്‍ താമസിക്കുന്ന പാണപ്പുഴ, മാഞ്ചിരി, മണ്ണള കോളനികളിലുള്ളവരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. ഉള്‍ക്കാട്ടിലേക്ക് കയറിയിരിക്കാം എന്ന നിഗമനം മാത്രമാണ് വനം വകുപ്പിന് പോലും ഉള്ളത്. കരുളായി വനത്തിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ച് മീഡിയവണ്‍ പ്രതിനിധി മുഹാജിര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.