LiveTV

Live

Kerala

എറണാകുളം സി.ഇ.ടി കോളജിൽ ആത്മഹത്യാ ഭീഷണിയുമായി അധ്യാപികയും ഭര്‍ത്താവും

അധ്യാപിക കീര്‍ത്തി നേരത്തെ ഡെപ്പോസിറ്റായി നല്‍കിയ 13 ലക്ഷം രൂപ തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സംഭവം

എറണാകുളം സി.ഇ.ടി കോളജിൽ ആത്മഹത്യാ ഭീഷണിയുമായി അധ്യാപികയും ഭര്‍ത്താവും

എറണാകുളം കോലഞ്ചേരി സി.ഇ.ടി കോളജില്‍ മുന്‍ അധ്യാപികയുടെയും ഭര്‍ത്താവിന്റെയും ആത്മഹത്യാ ഭീഷണി. ജോലിക്ക് കയറിയപ്പോള്‍ നല്‍കിയ 13 ലക്ഷം രൂപ തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.

അയ്‍രാപുരം സി.ഇ.ടി കോളജിലെ മുന്‍ അധ്യാപിക കീര്‍ത്തിയും ഭര്‍ത്താവുമാണ് കീടനാശിനിയുമായി കോളജിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒന്നര വർഷം മുൻപ് കീർത്തി കോളജിൽ നിന്ന് രാജിവെച്ചിരുന്നു. ജോലിക്ക് കയറിയപ്പോൾ ഡെപ്പോസിറ്റായി നൽകിയ 13 ലക്ഷം രൂപ ജോലി രാജി വച്ചിട്ടും തിരികെ തരാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാഭീഷണി. കടക്കെണിയിലായ കുടുംബം പലതവണ പണം തിരികെ ചോദിച്ചിട്ടും മാനേജ്മെന്റ് നല്‍കിയില്ലെന്നാണ് ആരോപണം.

എന്നാല്‍ ഇത്രയും തുക തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് കോളജ് അധികൃതര്‍. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പൊലീസെത്തി പ്രശ്നപരിഹാരത്തിന് ചര്‍ച്ച നടത്താമെന്ന് അറിയിച്ചതോടെയാണ് അധ്യാപികയും ഭര്‍ത്താവും മുറിക്കകത്ത് നിന്ന് പുറത്തിറങ്ങിയത്. ഇവരുടെ പണം ഗഡുക്കളായി നൽകാൻ ധാരണയായി.

പിന്നാലെ പണം ലഭിക്കാനുള്ള 10 പേർ കൂടി പ്രിൻസിപ്പലിന്റെ ഓഫീസില്‍ കുത്തിയിരിപ്പ് നടത്തി. തലവരിപ്പണം വാങ്ങുന്നതായി നേരത്തേ കോളജ് മാനേജ്മെന്റിനെതിരെ പരാതി ഉയര്‍ന്നിരുന്നു. മറ്റൊരു അധ്യാപികയുടെ പരാതിയില്‍ മുന്‍ പ്രിന്‍സിപ്പലിനെതിരെ കോതമംഗലം പൊലീസ് നേരത്തേ കേസെടുത്തിരുന്നു.

വിഷക്കുപ്പിയുമായെത്തി അധ്യാപികയും ഭര്‍ത്താവും പ്രിൻസിപ്പലിന്റെ റൂമിൽ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഡോർ പൊളിച്ച് അകത്തു കടക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.