LiveTV

Live

Kerala

സീറോമലബാര്‍ സഭയുടെ സമ്പൂര്‍ണ സിനഡിന് കൊച്ചിയില്‍ തുടക്കം

പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സിനഡ് സമ്മേളനത്തില്‍ ഭൂമിയിടപാട് വിവാദം, വ്യാജരേഖ കേസ് എന്നിവ ചര്‍ച്ചയാവും

സീറോമലബാര്‍ സഭയുടെ സമ്പൂര്‍ണ സിനഡിന് കൊച്ചിയില്‍ തുടക്കം

സീറോമലബാര്‍ സഭയുടെ സമ്പൂര്‍ണ സിനഡിന് കൊച്ചിയില്‍ ഇന്നലെ തുടക്കമായി. പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സിനഡ് സമ്മേളനത്തില്‍ ഭൂമിയിടപാട് വിവാദം, വ്യാജരേഖ കേസ് എന്നിവ ചര്‍ച്ചയാവും. സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യലയമായ കാക്കനാട് മൌണ്ട് സെന്‍റ് തോമസിലാണ് സിനഡ് സമ്മേളനം നടക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സിനഡിന്‍റെ ഉദ്ഘാടന കര്‍മ്മം ഇന്നലെ നിര്‍വഹിച്ചു.

സഭയില്‍ ഭിന്നിപ്പ് രൂക്ഷമാക്കിയ ഭൂമിയിടപാട് വിവാദം, വ്യാജരേഖ കേസ്, വിമത വൈദികരുടെ സമരം എന്നിവ ചര്‍ച്ചയാവും. വിമത വൈദികര്‍ ഉന്നയിച്ച പ്രധാന വിഷയങ്ങളില്‍ സിന‍ഡില്‍ തീരുമാനമുണ്ടായിലെങ്കില്‍ പ്രത്യക്ഷ സമരം നടത്തുമെന്ന് എ.എം.ടി ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമിയിടപാടിലെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുക, അതിരൂപതയ്ക്ക് പൂര്‍ണ അധികാരമുള്ള അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക, സസ്പെന്‍ഡ് ചെയ്ത സഹായമെത്രാന്‍മാരെ തല്‍സ്ഥാനത്ത് പുനര്‍നിയമിക്കുക എന്നീ ആവശ്യങ്ങളാണ് വിമതപക്ഷം ഉന്നയിക്കുന്നത്. അതേസമയം കര്‍ദിനാളിനെതിരെ സമരം ചെയ്ത വൈദികര്‍ക്കെതിരെ നടപടി വേണമെന്ന് കര്‍ദിനാള്‍പക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.