LiveTV

Live

Kerala

സിസ്റ്റർ ലൂസിക്കെതിരെ അപവാദ പ്രചരണം

 സിസ്റ്റർ ലൂസിക്കെതിരെ അപവാദ പ്രചരണം

സിസ്റ്റർ ലൂസി കളപ്പുരക്കെതിരെമഠത്തിൽ പൂട്ടിയിട്ടതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണവും. മാനന്തവാടി രൂപതയിലെ പി.ആര്‍.ഒ ആയ വൈദികനാണ് സിസ്റ്റർ ലൂസിയ അപമാനിക്കുന്ന വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിച്ചത്. വൈദികനെതിരെ സിസ്റ്റർ പൊലീസിൽ പരാതി നൽകി.

സിസ്റ്റർ ലൂസിക്കെതിരായ സഭാനടപടികൾക്ക് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ അപവാദ പ്രചാരണം തുടങ്ങിയത്. മാനന്തവാടി രൂപതയിലെ പി.ആർ.ഒ ടിം അംഗമായ ഫാദർ നോബിൾ പാറയ്ക്കലാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ യൂട്യൂബിലിട്ടത്. ലൂസിയെ കാണാനെത്തിയ രണ്ടു മാധ്യമ പ്രവർത്തകർ മഠത്തിലേക്ക് കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അടുക്കള വാതിലിലൂടെ അകത്തേക്ക് പുരുഷന്മാരെ കയറ്റുന്നു എന്ന പേരിലാണ് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഒരു വർഷമായി മoത്തിന്റെ പ്രധാന വാതിൽ സ്ഥിരമായി പൂട്ടിയിടുന്നതിനാൽ എല്ലാവരും ഈ വാതിലാണ് ഉപയോഗിക്കുന്നതെന്ന് സിസ്റ്റർ ലൂസി പറഞ്ഞു

ഫാദർ നോബിളിനെതിരെ സിസ്റ്റർ പൊലീസിൽ പരാതി നൽകി. സിസ്റ്റർ ലൂസിയുടെ ബന്ധുക്കൾ ഇന്ന് മഠത്തിൽ എത്തി അവരെ കണ്ടു. സിസ്റ്റർക്ക് കുടുംബത്തിന്റെ എല്ലാ പിന്തുണയും ഉണ്ടെന്ന് അവർ അറിയിച്ചു.