LiveTV

Live

Kerala

സഫീര്‍ ഉള്‍പ്പെട്ട ഫയര്‍മാന്‍ ലിസ്റ്റ് പരിശോധിക്കാന്‍ പി.എസ്‍.സി തീരുമാനം

ഫയര്‍മാന്‍ ലിസ്റ്റില്‍ 630ാം റാങ്കാണ് സഫീറിന്

 സഫീര്‍ ഉള്‍പ്പെട്ട ഫയര്‍മാന്‍ ലിസ്റ്റ് പരിശോധിക്കാന്‍ പി.എസ്‍.സി തീരുമാനം

പരീക്ഷ തട്ടിപ്പ് കേസിലെ പ്രതി സഫീർ ഉൾപ്പെട്ട ഫയർമാൻ ലിസ്റ്റ് പരിശോധിക്കാൻ പി.എസ്.സി തീരുമാനം. പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് സംഘം ആയിരിക്കും അന്വേഷണം നടത്തുക. പുതിയ വിവരങ്ങള്‍ കൂടി പുറത്തു വന്നതോടെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഫയര്‍മാന്‍ ലിസ്റ്റിലും സഫീര്‍ ഉള്‍പെട്ട വാര്‍ത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.

കെഎപി ബറ്റാലിയൻ പരീക്ഷ തട്ടിപ്പ് കേസിലെ 5ാം പ്രതി സഫീർ പി.എസ്.സി ഫയർമാൻ ലിസ്റ്റിലും ഉൾപ്പെട്ട വാർത്ത മീഡിയവൺ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫയർമാൻ റാങ്ക് ലിസ്റ്റ് പരിശോധിക്കാൻ പിഎസ് സി തീരുമാനിച്ചത്. 2018 ഡിസംബർ 27നാണ് ഫയർമാൻ ലിസ്റ്റ് പുറത്ത് വന്നത്. ഇതിൽ 630ാം റാങ്കുകാരനാണ് സഫീർ.ലിസ്റ്റിലുളള 349 പേരുടെ നിയമനം ഇതിനകം പൂർത്തിയായിട്ടുണ്ട്.

നിയമനം തുടങ്ങിയെങ്കിലും പി.എസ്.സിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഫയർമാൻ ലിസ്റ്റും പരിശോധിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു .പി.എസ്.സി ആഭ്യന്തര വിജിലൻസ് തന്നെയായിരിക്കും ആരോപണം പരിശോധിക്കുക. നേരെത്തെ പൊലീസ് റാങ്ക് ലിസ്റ്റിൽ ക്രമക്കേട് നടന്നെന്ന് സ്ഥിരീകരിച്ചത് വിജിലൻസ് അന്വേഷണത്തിലായിരുന്നു. ക്രമക്കേട് നടന്ന കെഎപി ലിസ്റ്റ് സ്ഥിരമായി റദ്ദാക്കാനാളള തീരുമാനവും പി.എസ്.സി ഉടനെടുക്കുമെന്നാണ് സൂചന.