LiveTV

Live

Kerala

കൊല്ലത്ത് വിദ്യാര്‍ഥി സ്കൂളില്‍ മരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് കുടുംബം

ഉച്ചയ്ക്ക് സ്കൂള്‍ വരാന്തയില്‍ സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കെ ലിബിന്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് അധ്യാപകര്‍ പൊലീസിനോട് പറ‍ഞ്ഞത്.

കൊല്ലത്ത് വിദ്യാര്‍ഥി സ്കൂളില്‍ മരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് കുടുംബം

കൊല്ലം അ‍ഞ്ചാലുംമൂട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥി സ്കൂളില്‍ വെച്ച് മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ലിബിന്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

അഞ്ചാലുംമൂട് ഗവണ്‍മെന്‍റ്ഹൈസ്കൂളിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ ലിബിന്‍ സന്തോഷ് ഇന്നലെയാണ് മരിച്ചത്. ഉച്ചയ്ക്ക് സ്കൂള്‍ വരാന്തയില്‍ സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് അധ്യാപകര്‍ പൊലീസിനോട് പറ‍ഞ്ഞത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ലിബിന്‍ മരിച്ചിരുന്നു.

എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം അ‍ഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കി. കുഴഞ്ഞുവീഴുന്ന തരത്തില്‍ ലിബിന് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറ‍ഞ്ഞു. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് അന്വേഷണം തുടരുകയാണ്.