LiveTV

Live

Kerala

ചാവക്കാട് നൌഷാദ് കൊലപാതകം; അന്വേഷണം പ്രഹസനമെന്ന് കുടുംബം

എസ്.ഡി.പി.ഐ നേതാക്കളും അന്വേഷണ സംഘവും ഒത്തുകളിക്കുകയാണ്.

 ചാവക്കാട് നൌഷാദ് കൊലപാതകം; അന്വേഷണം പ്രഹസനമെന്ന് കുടുംബം

ചാവക്കാട് നൗഷാദ് കൊലപാതക കേസ് എൻ.ഐ.എക്ക് വിടണമെന്ന് നൗഷാദിന്റെ കുടുംബം. എസ്.ഡി.പി.ഐ നേതാക്കളും അന്വേഷണ സംഘവും ഒത്തുകളിക്കുകയാണ്. നീതി ആവശ്യപ്പെട്ട് ഉടൻ മുഖ്യമന്ത്രിയെ കാണുമെന്നു ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

നൗഷാദിനെ കൊലപ്പെടുത്തിയിട്ട് 21 ദിവസം പിന്നിട്ടു. കേസിൽ ഇതുവരെ പിടികൂടിയത് രണ്ടു പേരെ മാത്രം. അതും എസ്.ഡി.പി.ഐ യുടെ പ്രാദേശിക നേതാക്കളെ. കൊന്നവർക്കൊപ്പം കൊല്ലിച്ചവരെയും പിടികൂടണം. അതിനു എൻ.ഐ.എ അന്വേഷണം തന്നെ വേണം. നൗഷാദിന്റെ സഹോദരൻ കമറുദ്ദീൻ ആവശ്യപ്പെട്ടു.

നിലവിലെ അന്വേഷണം സംഘം കേസിൽ ഒളിച്ചു കളിക്കുകയാണ്. എസ്.ഡി.പി.ഐ നേതൃത്വവും അന്വേഷണ സംഘവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി സംശയിക്കുന്നു വന്നുവെന്നും കുടുംബം ആരോപിച്ചു. തീവ്രവാദത്തെ എതിർത്തതിനാലാണ് നൗഷാദ് കൊല്ലപ്പെട്ടതെന്നും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ഉടൻ മുഖ്യമന്ത്രിയെ കാണുമെന്നും കുടുംബം പറഞ്ഞു.

Also read: ചാവക്കാട് നൗഷാദ് വധക്കേസില്‍ പ്രതികളെ പിടികൂടാനാവാതെ അന്വേഷണ സംഘം 

Also read: ചാവക്കാട് കൊലപാതകം: പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു