LiveTV

Live

Kerala

കൊല്ലത്ത് പിഞ്ചുകുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി

കുട്ടികള്‍ക്ക് ചികിത്സ സൌജന്യമായ ആശുപത്രിയില്‍ എക്സ്റേ എടുക്കാന്‍ 100 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. പണമില്ലാത്തതിനാല്‍ വീട്ടിലേക്ക് തിരിച്ചുപോന്നു. വൈകിട്ടോടെ അസുഖം മൂര്‍ച്ഛിച്ച് കുട്ടി മരിച്ചു.

കൊല്ലത്ത് പിഞ്ചുകുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി

കൊല്ലം കുളത്തൂപ്പുഴയില്‍ കൃത്യമായി ചികിത്സ ലഭിക്കാതെ 45 ദിവസം പ്രായമായ കുഞ്ഞ് മരിച്ചതായി പരാതി. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എക്സ്-റേക്ക് പണം ആവശ്യപ്പെട്ടെന്നും പണമില്ലാത്തതിനാല്‍ ചികിത്സ വൈകിയെന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ചികിത്സ വൈകിയിട്ടില്ലെന്നും നിര്‍ദേശിച്ച ചികിത്സക്ക് രക്ഷിതാക്കള്‍ തയ്യാറായില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കുളത്തൂപ്പുഴ സ്വദേശികളായ വിനോദ് - മ‍ഞ്ജു ദമ്പതികളുടെ 45 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് ഇന്നലെ രാത്രി മരിച്ചത്. പനിയെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് എക്സ്റേ അടക്കമുള്ള പരിശോധന വേണമെന്ന് ഡോക്ടര്‍ മാതാപിതാക്കളെ അറിയിച്ചു. കുട്ടികള്‍ക്ക് ചികിത്സ സൌജന്യമായ ആശുപത്രിയില്‍ എക്സ്റേ എടുക്കാന്‍ 100 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. പണമില്ലാത്തതിനാല്‍ വീട്ടിലേക്ക് തിരിച്ചുപോന്നു. വൈകിട്ടോടെ അസുഖം മൂര്‍ച്ഛിച്ച് കുട്ടി മരിച്ചു.

അതേസമയം ചികിത്സ നല്‍കിയെങ്കിലും മാതാപിതാക്കള്‍ സ്വീകരിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.