LiveTV

Live

Kerala

ആയിരത്തിലധികം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന മധുകുന്ന് തുരന്ന് അനധികൃത ചെങ്കല്‍ ഖനനം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ലൈസന്‍സിന്റെ മറവിലാണ് 50 ഓളം സ്ഥലങ്ങളില്‍ ഖനനം നടത്തുന്നത് 

 ആയിരത്തിലധികം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന മധുകുന്ന് തുരന്ന് അനധികൃത ചെങ്കല്‍ ഖനനം

ആയിരത്തിലധികം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കോഴിക്കോട് കക്കട്ടിലുള്ള മധുകുന്ന് തുരന്ന് അനധികൃത ചെങ്കല്‍ ഖനനം. മൂന്ന് പഞ്ചായത്തുകളിലായി കിടക്കുന്ന കുന്നിന്റെ മഹാഭൂരിപക്ഷം സ്ഥലങ്ങളും നിരത്തിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ലൈസന്‍സിന്റെ മറവിലാണ് 50 ഓളം സ്ഥലങ്ങളില്‍ ഖനനം നടത്തുന്നത്.

15 വര്‍ഷം മുന്‍പ് പ്രദേശത്തുള്ളവരുടെ ആവശ്യത്തിന് വേണ്ടി കല്ലുവെട്ട് തുടങ്ങിയതാണിവിടെ. അതിന് അനുമതിയുമുണ്ടായിരുന്നു.4-5 ഓ വര്‍ഷം മുന്‍പ് മുതലാണ് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായമായി ഖനനം മാറിയത്. സംസ്ഥാനത്ത് ഖനനത്തിന് നിരോധനമുള്ളത് കൊണ്ട് നിലവില്‍ ഖനനം നിര്‍ത്തിവെച്ചിരിക്കുകയാണ്.