LiveTV

Live

Kerala

സുഗന്ധഗിരി മലയില്‍ വന്‍ വിള്ളല്‍ കണ്ടെത്തി

സുഗന്ധഗിരി മലയില്‍ വന്‍ വിള്ളല്‍ കണ്ടെത്തി

സുഗന്ധഗിരി മലയില്‍ വന്‍ വിള്ളല്‍ കണ്ടെത്തി. ചെന്നായ്ക്കവല കുന്നിലാണ് ഭൂമി വിണ്ടുകീറിയ നിലയില്‍ കണ്ടെത്തിയത്. 54 ആദിവാസി കുടുംബങ്ങളാണ് കുന്നിന്റെ അടിവാരത്ത് താമസിക്കുന്നത്. പ്രദേശത്ത് മണ്ണിടിഞ്ഞേക്കുമെന്ന ആശങ്കയുള്ളതിനാല്‍ 20 ലധികം കുടുംബങ്ങള്‍ സുഗന്ധഗിരി യു.പി സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് നിലവിലുള്ളത്. സ്കൂള്‍ തുറക്കേണ്ടതിനാല്‍ ക്യാമ്പ് അവസാനിപ്പിച്ചാല്‍ എങ്ങോട്ട് പോവുമെന്ന ആശങ്കയിലാണ് ക്യാമ്പിലുള്ളവര്‍.