LiveTV

Live

Kerala

മലവെള്ളപ്പാച്ചിലില്‍ വനത്തിൽ ഒറ്റപ്പെട്ടുപോയ വൃദ്ധയെ സാഹസികമായി രക്ഷപ്പെടുത്തി

നിലമ്പൂര്‍ മുണ്ടേരി തണ്ടന്‍ കല്ല് ആദിവാസി കോളനിയിൽ പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന കാടപ്പെണ്ണെന്ന ആദിവാസി വൃദ്ധയെസന്നദ്ധ പ്രവർത്തകരാണ് പുറത്തെത്തിച്ചത്

 മലവെള്ളപ്പാച്ചിലില്‍ വനത്തിൽ ഒറ്റപ്പെട്ടുപോയ വൃദ്ധയെ സാഹസികമായി രക്ഷപ്പെടുത്തി

മലവെള്ളപ്പാച്ചിലില്‍ വനത്തിൽ ഒറ്റപ്പെട്ടുപോയ വൃദ്ധയെ അതിസാഹസികമായി രക്ഷപ്പെടുത്തി. നിലമ്പൂര്‍ മുണ്ടേരി തണ്ടന്‍ കല്ല് ആദിവാസി കോളനിയിൽ പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന കാടപ്പെണ്ണെന്ന ആദിവാസി വൃദ്ധയെ സന്നദ്ധ പ്രവർത്തകരാണ് പുറത്തെത്തിച്ചത്.

കുത്തിയൊഴുകുന്ന പുഴ, ഇടിഞ്ഞുവീണ മലമ്പാതകള്‍, കാട്ടാന ... പ്രയാസങ്ങൾ അനവധി താണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം. നടക്കാൻ കഴിയാത്ത വൃദ്ധയെ ചാക്ക് കൊണ്ടുണ്ടാക്കിയ സ്ട്രച്ചറിൽ കിടത്തിയാണ് മലയിറക്കിയത്. കാടപ്പെണ്ണിനോടപ്പം മരുമകളെയും പത്ത് വയസ്സിൽ താഴെ പ്രായമുള്ള നാല് പേരക്കുട്ടികളെയും സംഘം കരക്കെത്തിച്ചു . ഒപ്പം ഇവരുടെ പ്രിയപ്പെട്ട വളർത്തു നായയെയും.

എന്‍.ഡി.ആര്‍.എഫ് സംഘം പോലും കടന്നുചെല്ലാൻ മടിച്ചിടത്തേക്കാണ് ഐ.ആര്‍.ഡബ്ല്യുവിന്റെയും ടീം വെൽഫെയറിന്റെയും 22 അംഗ സംഘത്തിന്റെ 5 മണിക്കൂർ നീണ്ട രക്ഷാദൗത്യം.