LiveTV

Live

Kerala

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുന്ന രീതിയില്‍ എയ്ഡഡ് അധ്യാപക നിയമനം നടത്തണമെന്ന് കെ.സോമപ്രസാദ് എം.പി   

നിയമനം ഏത് ഏജന്‍സി നടത്തണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി കൂടിയായ കെ.സോമപ്രസാദ് പറഞ്ഞു.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുന്ന രീതിയില്‍ എയ്ഡഡ് അധ്യാപക നിയമനം നടത്തണമെന്ന് കെ.സോമപ്രസാദ് എം.പി   

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുന്ന രീതിയില്‍ എയ്ഡഡ് അധ്യാപകനിയമനം നടത്തണമെന്ന് കെ സോമപ്രസാദ് എംപി. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം നിയമനം ഏത് ഏജന്‍സി നടത്തണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി കൂടിയായ കെ.സോമപ്രസാദ് പറഞ്ഞു.

സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അധ്യാപകനിയമനം പി.എസ്‍.സിക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് നിയമനത്തില്‍ സംവരണമാവശ്യപ്പെട്ട് സി.പി.എം രാജ്യസഭാ എം.പി കെ സോമപ്രസാദ് രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ നിയമനം ഏത് ഏജന്‍സി വഴി നടത്തണമെന്ന് സര്‍ക്കാറിന് തീരുമാനിക്കാം. നിലവിലെ നിയമനരീതി ക്രമക്കേടിന് വഴിയൊരുക്കുന്നുണ്ടെങ്കിലും പി.എസ്‍.സിയെ ഏല്‍പ്പിക്കുന്നത് പോലെയുള്ള തീരുമാനത്തെ ഉള്‍ക്കൊള്ളാന്‍ സംസ്ഥാനം പ്രാപ്തമായോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം പോഷകസംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് സിപിഎമ്മിന്റെ രാജ്യസഭാ എംപിയായ കെ സോമപ്രസാദ്.