LiveTV

Live

Kerala

കേരളാ കോണ്‍ഗ്രസില്‍ 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

കേരളാ കോണ്‍ഗ്രസില്‍ 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

പി.ജെ ജോസഫിന് ജോസ് കെ.മാണി വിഭാഗം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ തിരിച്ചടിക്കൊരുങ്ങി ജോസഫ് വിഭാഗം. 23ന് ചേരാനിരിക്കുന്ന ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ജോസ് കെ.മാണി വിഭാഗത്തിലെ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

21 പേരെ സസ്പെന്റ് ചെയ്ത നടപടിയാണ് ജോസ് കെ. മാണി വിഭാഗത്തെ ചൊടുപ്പിച്ചത്. ഇതേ തുടര്‍ന്നാണ് പി.ജെ ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയത്. ഈ നടപടിയെ ശക്തമായി എതിര്‍ക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. 23ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ജോസ് കെ. മാണി അടക്കമുളളവര്‍ക്കെതിരെ നടപടി ഉണ്ടായേക്കാം. ഔദ്യോഗിക പക്ഷം ആരെന്ന കാര്യത്തില്‍ ഇതുവരെ കോടതിയോ തെരഞ്ഞെടുപ്പ് കമ്മീഷനോ തീരുമാനം പറയാത്തതാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇരുവിഭാഗവും നടത്തുന്നത്. ആയതുകൊണ്ട് തന്നെ വരുംദിവസങ്ങളില്‍ കൂടുതല്‍ പുറത്താക്കലുകള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കണമെന്നാണ് ജോസ് കെ. മാണി കോടതിയിലടക്കം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 23ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് പലര്‍ക്കും ക്ഷണം ലഭിച്ചിട്ടില്ല. ഇത് വീണ്ടും തര്‍ക്കങ്ങള്‍ക്ക് കാരണമാകും.