LiveTV

Live

Kerala

ഓട്ടിസം ബാധിച്ച ആൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

പരാതി പിൻവലിക്കാൻ ഭീഷണിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

ഓട്ടിസം ബാധിച്ച ആൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയിൽ അധ്യാപകനായ സന്തോഷിനെതിരെ പൊലീസ് കേസ് എടുത്തു. പരാതി പിൻവലിക്കാൻ ഭീഷണിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സ്കൂളിലെ ഗണിതാധ്യാപകൻ ഓട്ടിസബാധിതനായ പത്തു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഓട്ടിസം സെൻററിലെ തെറാപ്പിസ്റ്റുകൾ നടത്തിയ പരിശോധനയിലും പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ ശ്രീകാര്യം പൊലീസ് അധ്യാപകനായ സന്തോഷിനെതിരെ കേസ് എടുത്തു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പൊലീസ് ഭാഷ്യം. പരാതി പിൻവലിക്കാൻ പലരിൽ നിന്നും ഭിഷണിയുണ്ടെന്നും കൂട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുടെ മൊഴിയിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളുടെയും തെറാപ്പിസ്റ്റിന്റെയും സാന്നിധ്യത്തിൽ വീണ്ടും മൊഴിയെടുക്കാനാണ് തീരുമാനം.