LiveTV

Live

Kerala

സിസ്റ്റർ ലൂസി വത്തിക്കാന് നൽകിയ പരാതിയുടെ പകർപ്പ് മീഡിയവണിന്

അസത്യ പ്രചരണങ്ങളാണ് തനിക്കെതിരെ എഫ്.സി.സി നടത്തുന്നത്. താൻ ഇരയാക്കപ്പെടുന്നത് ഫ്രാങ്കോക്കെതിരെ സമരം ചെയ്തതു കൊണ്ടാണ് 

സിസ്റ്റർ ലൂസി വത്തിക്കാന് നൽകിയ പരാതിയുടെ പകർപ്പ് മീഡിയവണിന്

സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാന് നൽകിയ പരാതിയുടെ പകർപ്പ് മീഡിയവണിന്. അസത്യ പ്രചരണങ്ങളാണ് തനിക്കെതിരെ എഫ്.സി.സി നടത്തുന്നത്. താൻ ഇരയാക്കപ്പെടുന്നത് ഫ്രാങ്കോക്കെതിരെ സമരം ചെയ്തതു കൊണ്ടാണ്. പുറത്താക്കൽ നടപടി റദ്ദാക്കി മുഴുവൻ സമയവും സഭയിൽ പ്രവർത്തിക്കാൻ തന്നെ അനുവദിക്കണമെന്നും പരാതിയിൽ പറയുന്നു.

ഫ്രാൻസിസ്ക്കൻ ക്ലാരിസ് സന്യാസ സമൂഹം സമൂഹം പുറത്താക്കിയതിനെ തുടർന്ന് , ന്യൂഡൽഹിയിലെ വത്തിക്കാൻ പൗരസ്ത്യ തിരുസംഘത്തിനാണ് സിസ്റ്റർ ലൂസി കളപ്പുര അപ്പീൽ നൽകിയത്. ആറു പേജുള്ള കുറിപ്പിൽ സഭ ഉന്നയിക്കുന്ന 14 പരാതികൾക്കുള്ള വിശദീകരണമാണ് സിസ്റ്റർ നൽകുന്നത്. അസത്യ പ്രചരണങ്ങളാണ് എഫ്.സി.സി തനിക്കെതിരെ നടത്തുന്നത്. താൻ ഇരയാക്കപ്പെടുന്നത് ഫ്രാങ്കോക്കെതിരെ സമരം ചെയ്തതു കൊണ്ടാണ്. ദൈവവചനത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും പുറത്താക്കൽ നടപടി റദ്ദാക്കി മുഴുവൻ സമയവും സഭയിൽ പ്രവർത്തിക്കാൻ തന്നെ അനുവദിക്കണമെന്നും പരാതിയിൽ പറയുന്നു. സഭക്കെതിരെയുള്ള നിയമ നടപടിയും സിസ്റ്റർ ലൂസി ആരംഭിച്ചിട്ടുണ്ട്.