LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പൊലീസിനെതിരെ സിറാജ് മാനേജ്മെന്റ്

പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയത് ആരെയോ രക്ഷിക്കാനാണെന്നാണ് ആരോപണം

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പൊലീസിനെതിരെ സിറാജ് മാനേജ്മെന്റ്

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തള്ളി സിറാജ് മാനേജ്മെന്റ്. പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയത് ആരെയോ രക്ഷിക്കാനാണെന്നാണ് ആരോപണം. ശ്രീറാമിന്റെ വൈദ്യപരിശോധന നടത്തിയെന്ന് മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം യൂണിറ്റ് മേധാവി സെയ്ഫുദീന്‍ ഹാജി മീഡിയവണിനോട് പറഞ്ഞു

സിറാജ് മാനേജ്മെന്റ് പരാതി നല്‍കാന്‍ വൈകിയതുകൊണ്ടാണ് കേസെടുക്കാന്‍ വൈകിയതെന്ന പൊലീസ് റിപ്പോര്‍ട്ടിനെ ഖണ്ഢിക്കുകയാണ് മാനേജ്മെന്റ്. ശ്രീറാമിന്റെ വൈദ്യപരിശോധന നടത്തിയെന്ന് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് വഫയുടെ മെഡിക്കല്‍ പരിശോധന ആവശ്യപ്പെട്ടത്. പൊലീസ് അന്വേഷണത്തെ പൂര്‍ണമായും നിരാകരിക്കുന്നില്ലെങ്കിലും സംശയങ്ങള്‍ ബാക്കിയാണ്. കോടതി നീരീക്ഷണത്തില്‍ അന്വേഷണം മുന്നോട്ടുപോകണമെന്നാണ് നിലപാട്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സിറാജ് മാനേജ്മെന്റ് വ്യക്തമാക്കി.

Also read: ശ്രീറാമിനെതിരായ കേസ്: ഡോക്ടറെയും പരാതിക്കാരനെയും പഴിചാരി പൊലീസ് റിപ്പോര്‍ട്ട്