LiveTV

Live

Kerala

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; റവന്യൂ ജീവനക്കാര്‍ക്ക് ജില്ലാ കലക്ടറുടെ ശാസന

 ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; റവന്യൂ ജീവനക്കാര്‍ക്ക് ജില്ലാ കലക്ടറുടെ ശാസന

ആലപ്പുഴ ചേർത്തലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ പണപിരിവ് നടന്ന സംഭവത്തില്‍ ക്യാമ്പ് ചുമതല വഹിച്ചിരുന്ന റവന്യു ജീവനക്കാര്‍ക്ക് ജില്ലാ കലക്ടറുടെ ശാസന. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് കലക്ടറുടെ നടപടി.

ഇന്ന് രാവിലെയാണ് ആലപ്പുഴ ജില്ല കലക്ടർ ഡോ അദീല അബ്ദുള്ള ഐ.എ.എസ് ,എ.എം ആരിഫ് എം.പി എന്നിവർ വിവാദമായ ചേർത്തല കണ്ണികാട് ദുരിതാശ്വാസ ക്യാമ്പിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. ഇരുവരും ഓമനക്കുട്ടനെ നേരിട്ടു കണ്ട് സംസാരിച്ചു. സ്ഥലം വില്ലേജ് ഓഫീസർക്കടക്കം സംഭവത്തിൽ തെറ്റു പറ്റിയതായി ജില്ല കലക്ടർ പറഞ്ഞു.

ഓമനക്കുട്ടന്റെ പ്രവർത്തി സദുദ്ദേശത്തോടെയാണെന്ന് തെളിഞ്ഞതിനാൽ അദ്ദേഹത്തിനെതിരെ നൽകിയ പരാതി ഉടൻ പിൻവലിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.സംഭവത്തില്‍ ഇന്നലെ സി.പി.എം പ്രാദേശിക നേതാവ് ഓമനക്കുട്ടനോട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി മാപ്പ് ചോദിച്ചിരുന്നു. അദ്ദേഹത്തിനെതിരായ കേസ് പിന്‍വലിക്കുകയാണെന്നും സെക്രട്ടറി വേണു വാസുദേവന്‍ വ്യക്തമാക്കിയിരുന്നു.

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന് വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് ഓമനക്കുട്ടനെതിരെ കേസെടുത്തത്. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമായ ഓമനക്കുട്ടനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സസ്പെന്‍ഷന്‍ ഇന്നലെ തന്നെ പിന്‍വലിച്ചിരുന്നു.

Also read: ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും; മാപ്പ് ചോദിക്കുന്നുവെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി