LiveTV

Live

Kerala

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മടങ്ങിയെത്തി

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മടങ്ങിയെത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോയവരുടെ ആദ്യ സംഘം മടങ്ങിയെത്തി. രാവിലെ 7.20 നാണ് ആദ്യ വിമാനം കരിപ്പൂരിൽ മടങ്ങിയെത്തിയത്. 300 പേരാണ് ആദ്യ സംഘത്തിൽ ഉള്ളത്.

നാല് വിമാനങ്ങളിലായി 1200 പേരാണ് ആദ്യ ദിനം മടങ്ങിയെത്തുന്നത്. സെപ്റ്റംബർ 3 വരെ 37 വിമാനങ്ങളിലായി 11100 തീർഥാടകർ ഹജ്ജ് കർമം പൂർത്തിയാക്കി തിരിച്ചെത്തും. സൗദി എയർലൈൻസ് ആണ് സർവീസ് നടത്തുന്നത്. കേരളത്തിനു പുറമേ മാഹിയിൽ നിന്നുള്ളവരും കരിപ്പൂർ വഴിയാണ് തിരിച്ചെത്തുന്നത്. വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കിയ സന്തോഷം ഹാജിമാർ പങ്കുവച്ചു.

സംസ്ഥാന സർക്കാർ വഴി ഹജ്ജിന് പുറപ്പെട്ട തീർത്ഥാടകർ മദീനയിലെ കർമ്മങ്ങൾ ആദ്യം പൂർത്തിയാക്കിയതിനാലാണ് ഹജ്ജ് കർമ്മം കഴിഞ്ഞ് നേരത്തെ മടങ്ങിയെത്താൻ കഴിയുന്നത്. സ്വകാര്യ ഗ്രൂപ്പുകൾ വഴി യാത്ര തിരിച്ചവർ 28 മുതലാണ് മടങ്ങുന്നത്. തീർത്ഥജലമായ സംസം വെള്ളം ഇതിനകം തന്നെ എംബാർക്കേഷൻ പോയിന്റുകളിൽ എത്തിച്ചിട്ടുണ്ട്. തിരിച്ചെത്തുന്ന ഹാജിമാർക്ക് 5 ലിറ്റർ വീതം സംസം വെള്ളം വിമാനത്താവളത്തിൽ വിതരണം ചെയ്യും.