LiveTV

Live

Kerala

എസ്.ഐക്കെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നു, ഞാറക്കല്‍ സി.ഐ.യെയും സസ്പെന്‍ഡ് ചെയ്യണമെന്ന് എല്‍ദോ എബ്രഹാം 

ഞാറക്കല്‍ സിഐയേയും സസ്പന്‍റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നവെന്നും എം.എല്‍.എ മിഡിയ വണിനോട് പറഞ്ഞു.

എസ്.ഐക്കെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നു,  ഞാറക്കല്‍ സി.ഐ.യെയും സസ്പെന്‍ഡ് ചെയ്യണമെന്ന് എല്‍ദോ എബ്രഹാം 

എസ്.ഐക്കെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ഞാറക്കല്‍ സി.ഐയേയും സസ്പന്‍റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും എം.എല്‍.എ മീഡിയവണിനോട് പറഞ്ഞു. ഞാറക്കല്‍ സി.ഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

ഈ മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ടാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്.ഐ വിപിന്‍ദാസിനെ സസ്പെന്‍ഡ് ചെയ്തത്. കൊച്ചി ഡി.ഐ.ജിയുടേതാണ് നടപടി. ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എക്ക് പരിക്ക് പറ്റിയിരുന്നു. ലാത്തിച്ചാര്‍ജിനിടെ എം.എല്‍.എയെ ഉള്‍പ്പെടെ തിരിച്ചറിയുന്നതില്‍ എസ്.ഐക്ക് നോട്ടക്കുറവുണ്ടായി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

Also read: എം.എല്‍.എ അടക്കമുള്ള സി.പി.ഐ നേതാക്കള്‍ക്ക് എതിരായ ലാത്തിച്ചാര്‍ജ്: എസ്.ഐക്ക് സസ്പെന്‍ഷന്‍