LiveTV

Live

Kerala

ചാലിയാര്‍ പുഴ ഗതി മാറിയൊഴുകിയപ്പോൾ ബിനുവിന്റെ തോട്ടം മരങ്ങളുടെ ശവപ്പറമ്പായി

ആശ്വാസ വാക്കുകൾക്ക് അർഥമില്ലാതാകും ബിനുവിന് മുമ്പിൽ. ആറേക്കറിൽ സമൃദ്ധിയുടെ പച്ചത്തുരുത്തായിരുന്നു ഇവിടം 

ചാലിയാര്‍  പുഴ ഗതി മാറിയൊഴുകിയപ്പോൾ ബിനുവിന്റെ തോട്ടം മരങ്ങളുടെ ശവപ്പറമ്പായി

ഉരുൾപൊട്ടൽ മൂലം ചാലിയാർ പുഴ ഗതി മാറിയൊഴുകിയപ്പോൾ ആറേക്കറോളം വിസ്തൃതമായ തോട്ടം മരങ്ങളുടെ ശവപ്പറമ്പായ ഭീകരക്കാഴ്ചയാണ് നിലമ്പൂർ മുണ്ടേരി മുക്കത്ത്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് തോട്ടമുടമ ബിനു ഫിലിപ്പ്.

ആശ്വാസ വാക്കുകൾക്ക് അർഥമില്ലാതാകും ബിനുവിന് മുമ്പിൽ. ആറേക്കറിൽ സമൃദ്ധിയുടെ പച്ചത്തുരുത്തായിരുന്നു ഇവിടം. നൂറുകണക്കിന് തെങ്ങുകൾ, കവുങ്ങുകൾ, വാഴ, ജാതി, നാരകം... എല്ലാം ഇപ്പോൾ യുദ്ധഭൂമിയിൽ തലയറ്റു പിടഞ്ഞു വീണ ഉടലുകൾ... ആറ് കോടിയെന്ന നഷ്ടക്കണക്കിനെക്കാൾ ചങ്ക് പിളർക്കുന്നത് സ്നേഹിച്ച് പരിപാലിച്ച മക്കളെ നഷ്ടപ്പെട്ട വേദനയാണ്.

45 വർഷങ്ങൾക്ക് മുമ്പ് ബിനുവിന്റെ അച്ഛൻ തമ്പിയാണ് കൃഷി തുടങ്ങിയത്. ബിനുവും ചേർന്ന് നട്ടുനനച്ച് വർഷം 15 ലക്ഷം വരുമാനമുള്ള തോട്ടമാക്കി. മേപ്പാടി ഉരുൾപൊട്ടലിൽ ഇരുവശത്തായൊഴുകിയിരുന്ന പുഴയും തോടും ഒന്നുചേർന്ന് കലി തുള്ളുന്ന കടലായപ്പോഴാണ് ബിനുവിന്റെ തോട്ടം. അല്ല ജീവിതം തന്നെ കടപുഴകിയത്..