LiveTV

Live

Kerala

ചൂരല്‍മല തേയില എസ്റ്റേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ ധാരണ

മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ തൊഴിലാളികളുടെ താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുരക്ഷിതമാക്കാനും തീരുമാനമായിട്ടുണ്ട്.

ചൂരല്‍മല തേയില എസ്റ്റേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ ധാരണ

മണ്ണിടിച്ചില്‍ കാരണം തകര്‍ന്ന ചൂരല്‍മല തേയില എസ്റ്റേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ ധാരണ. മാനേജുമെന്റും തൊഴിലാളി സംഘടന പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ തൊഴിലാളികളുടെ താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുരക്ഷിതമാക്കാനും തീരുമാനമായിട്ടുണ്ട്.

സെന്റിനല്‍ റോക്ക് എസ്റ്റേറ്റിലെ അട്ടമല, ചൂരല്‍മല മുണ്ടക്കൈ ഡിവിഷനുകളിലാണ് മണ്ണിടിച്ചില്‍ രൂക്ഷമായി ഉണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തോട്ടം പ്രവര്‍ത്തിച്ചിരുന്നില്ല മാത്രമല്ല, പ്രദേശത്തെ മൂവായിരത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിയ്ക്കുകയും ചെയ്തു. മഴ മാറിയ സാഹചര്യത്തിലാണ് തോട്ടം തുറക്കാന്‍ തീരുമാനിച്ചത്. പാടിമുറികള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു വീണതിനാല്‍, തൊഴിലാളികള്‍ക്ക് സുരക്ഷിതമായി താമസിയ്ക്കാനുള്ള സൌകര്യമൊരുക്കും. ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിയ്ക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകും.

എന്നാല്‍, തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത്, മേഖലയില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. തോട്ടം അധികകാലം പൂട്ടിയിട്ടാല്‍ തൊഴിലാളികള്‍ ദുരിതത്തിലാകുമെന്നതിനാലാണ് സുരക്ഷ ഉറപ്പാക്കി പ്രവര്‍ത്തനം ആരംഭിയ്ക്കാന്‍ തീരുമാനിച്ചത്.