LiveTV

Live

Kerala

സിസ്റ്റര്‍ ലൂസിയെ മഠത്തിൽ നിന്ന് ഇറക്കി വിടാൻ നീക്കം

ലൂസി ഇന്ന് മഠം വിട്ടിറങ്ങണമെന്ന് സന്യാസിനി സഭ വ്യക്തമാക്കി

സിസ്റ്റര്‍ ലൂസിയെ മഠത്തിൽ നിന്ന് ഇറക്കി വിടാൻ നീക്കം

സിസ്റ്റർ ലൂസി കളപ്പുരക്കൽ കാരയ്ക്കാമലിലെ മഠത്തിൽ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് കാണിച്ച് കുടുംബത്തിന് സഭയുടെ കത്ത്. മഠം വിട്ടിറങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നും നിലപാടെടുത്ത ലൂസി കളപ്പുരക്കൽ വത്തിക്കാനിൽ അപ്പീൽ നൽകി.

ഫ്രാങ്കോ മുളക്കലിനെതിരായി സമരം ചെയ്തതിന് എഫ്.സി.സി സന്യാസ സമൂഹം പുറത്താക്കിയ ലൂസി കളപ്പുരയ്ക്കൽ സഭയിൽനിന്ന് ഇറക്കിവിടാൻ ആണ് നീക്കം. എഫ്.സി.സി പ്രൊവിൻഷ്യൽ സുപ്പീരിയർ, സിസ്റ്റർ ജ്യോതി മരിയ യുടെ പേരിലുള്ള കത്തിൽ ലൂസിയെ കൂട്ടിക്കൊണ്ടു പോകണം എന്നാണ് അമ്മ റോസമ്മ സ്കറിയയോടാവശ്യപ്പെടുന്നത് . ലൂസി സന്യാസ വ്രതം ലംഘിച്ചെന്ന് പറയുന്ന കത്തിൽ കാനോൻ നിയമസംഹിതയും ക്ലാരിസ്റ്റ് സഭയുടെ നിയമവുമനുസരിച്ചാണ് സിസ്റ്റർ ലൂസിയെ പുറത്താക്കിയതെന്നാണ് വിശദീകരണം. സ്വമേധയാ പുറത്ത് പോകാത്തതു കൊണ്ട് ഒരു അവകാശവും ലൂസിക്ക് ലഭിക്കില്ലെന്നും, ശിഷ്ടകാലം ജീവിക്കാൻ അധ്യാപക വൃത്തിയിലൂടെ ലഭിച്ച തുക മതിയാകുമല്ലോ എന്നും കത്തിൽ പറയുന്നു. എന്നാൽ മഠത്തിൽ നിന്ന് ഇറങ്ങി പോകില്ലെന്നും വത്തിക്കാന് ഇതിനോടകം അപ്പീൽ നൽകിയതായും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു.

തന്നെ ഇറക്കിവിടാൻ ഉള്ള തീരുമാനത്തെ നിയമപരമായി നേരിടാനാണ് ലൂസി കളപ്പുരക്കലിന്റെ തീരുമാനം. ഇന്ന് അഭിഭാഷകനുമായി സംസാരിച്ച് ഇക്കാര്യത്തിൽ അന്തിമ രൂപം ആക്കും.

Also read: സഭാനേതൃത്വം പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

Also read: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് വീണ്ടും മഠത്തിന്റെ നോട്ടീസ്