LiveTV

Live

Kerala

വൈകല്യങ്ങളെ മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം; ശ്യാമിന്റെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും

ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് ചികിത്സ ഏറ്റെടുക്കുന്നതായി ആരോഗ്യമന്ത്രി ഫേബുക്കിലൂടെ അറിയിച്ചത്.

വൈകല്യങ്ങളെ മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം; ശ്യാമിന്റെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും

കൃത്രിമക്കാലുമായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥി ശ്യാമിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. ശരീരത്തില്‍ 14 ശസ്ത്രക്രിയ നടത്തി ഡയാലിസിസിന് തയ്യാറെടുക്കുന്ന ശ്യാം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെ കുറിച്ച് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം എംജി കോളജില്‍ ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥിയാണ് ശ്യാം. ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് ചികിത്സ ഏറ്റെടുക്കുന്നതായി ആരോഗ്യമന്ത്രി ഫേബുക്കിലൂടെ അറിയിച്ചത്. മീഡിയ വണ്‍ ഇംപാക്ട്.

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങൾ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന...

Posted by K K Shailaja Teacher on Friday, August 16, 2019

ശ്യാമിന്റെ ഈ ആത്മവിശ്വാസമാണ് ആരോഗ്യമന്ത്രിയെ സ്വാധീനിച്ചത്. തന്റെ വൈകല്യങ്ങളെയെല്ലാം മറന്ന് സഹജീവികളുടെ കണ്ണീരൊപ്പാന്‍ ദുരിതബാധിതര്‍ക്കുള്ള വിഭവ സമാഹരണ കേന്ദ്രത്തിലെ ശ്യാമിന്റെ സേവനങ്ങളെ കുറിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട ആരോഗ്യമന്ത്രി വേഗത്തില്‍ ഇടപെടുകയായിരുന്നു.

ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നല്‍കും. ശസ്ത്രക്രിയ ആവശ്യമാകുന്ന മുറക്ക് അതും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു. വൃക്കകള്‍ തകരാറിലായ ശ്യാം ഡയാലിസിസ് നടത്താന്‍ തയ്യാറെടുക്കുകയാണ്. ആരോഗ്യം ശരിയാകുന്ന മുറക്ക് വൃക്ക മാറ്റി വക്കേണ്ടിയും വരും ഇതിനൊക്കെ സംസ്ഥാന ആരോഗ്യമന്ത്രിയുടെ സഹായം ശ്യാമിന് ആശ്വാസം പകരും.