LiveTV

Live

Kerala

ക്വാറികളില്‍ പാറ പൊട്ടിക്കാന്‍ നടത്തുന്ന സ്ഫോടനങ്ങള്‍ ഉണ്ടാക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍

അനുവദിക്കുന്നതിനും എത്രയോ അളവ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും പൊട്ടിക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്

ക്വാറികളില്‍ പാറ പൊട്ടിക്കാന്‍ നടത്തുന്ന സ്ഫോടനങ്ങള്‍ ഉണ്ടാക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍

ക്വാറികളില്‍ പാറ പൊട്ടിക്കാന്‍ നടത്തുന്ന സ്ഫോടനങ്ങള്‍ ഉണ്ടാക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍. ഭൂമിയുടെ അടിത്തട്ടിനെ ബാധിക്കുന്ന നിരന്തര സ്ഫോടനങ്ങള്‍ ക്വാറി പരിസരങ്ങളെയും ബാധിക്കുന്നു. അനുവദിക്കുന്നതിനും എത്രയോ അളവ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും പൊട്ടിക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്.

പാറ പൊട്ടിക്കാന്‍ നടത്തുന്ന ഇത്തരം സ്ഫോടനങ്ങള്‍ ക്വാറികളിലെ നിത്യകാഴ്ചയാണ്. ഓരോ ക്വാറിയിലും ദിവസവും നൂറോ അതിലധികമോ സ്ഫോടനങ്ങള്‍ നടത്തുന്നുണ്ടാകുന്നുവെന്നാണ് കണക്ക്. ഓരോ സ്ഫോടനവും ഭൂമിയുടെ അടിത്തട്ടില്‍ പ്രകമ്പനമുണ്ടാക്കും. ഒരേ സമയം ആയിരത്തിലേറെ ക്വാറികളില്‍ നിരന്തരമായി സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍ അത് ഭൂമിയിലുണ്ടാക്കുന്ന ആഘാതം ചെറുതാകില്ല.

ഫയര്‍ഫോഴ്സിന്റെ എന്‍.ഒ.സി ഉണ്ടെങ്കിലേ ക്വാറിക്ക് അനുമതി ലഭിക്കൂ. പക്ഷെ അപേക്ഷിക്കുമ്പോള്‍ പറയുന്ന അളവിലാകില്ല സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതും പൊട്ടിക്കുന്നതും. ഇത് പരിശോധിക്കാനുള്ള നടപടികളും വിരളമാണ്. സ്ഫോടനങ്ങള്‍ പരിസരങ്ങളിലെ വീടുകളില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന പതിവാണ്. സ്പോടക വസ്തുക്കള്‍ കലരുന്ന വെള്ളം ജലാശയങ്ങളിലും പാടങ്ങളിലും ഒഴുക്കി വിടുമ്പോഴുള്ള മലിനീകരണം വേറെയും.