LiveTV

Live

Kerala

പാലോറ മലയില്‍ വെള്ളവും ചെളിയും ഒഴുകി വരുന്ന പ്രതിഭാസത്തെക്കുറിച്ച് വിശദപഠനം നടത്തണമെന്ന് വിദഗ്ദസംഘം

പഠനത്തിനായി പ്രദേശത്ത് നിന്ന് മണ്ണും ചെളിയുമടങ്ങുന്ന സാമ്പിളുകള്‍ സംഘം ശേഖരിച്ചു

പാലോറ മലയില്‍ വെള്ളവും ചെളിയും ഒഴുകി വരുന്ന പ്രതിഭാസത്തെക്കുറിച്ച് വിശദപഠനം നടത്തണമെന്ന് വിദഗ്ദസംഘം

കോഴിക്കോട് കൊടുവള്ളി പാലോറ മലയില്‍ വെള്ളവും ചെളിയും ഒഴുകി വരുന്ന പ്രതിഭാസത്തെക്കുറിച്ച് വിശദപഠനം നടത്തണമെന്ന് കലക്ടര്‍ നിയോഗിച്ച വിദഗ്ദസംഘം. പഠനത്തിനായി പ്രദേശത്ത് നിന്ന് മണ്ണും ചെളിയുമടങ്ങുന്ന സാമ്പിളുകള്‍ സംഘം ശേഖരിച്ചു.

പാലോറ മലയുടെ മുകളിലുള്ള കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം മൂലം പരിസ്ഥിതിയിലുണ്ടായ വ്യതിയാനമാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മടവൂര്‍ കിഴക്കോത്ത് പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന പാലോറമലയിലെ മഠത്തുംകുഴിയിലാണ് സോയില്‍ പൈപ്പിംഗിന് സമാനമായ പ്രതിഭാസം കാണുന്നത്. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വിദഗ്ധസംഘം മഠത്തും കുഴിയിലെത്തി സാമ്പിളുകള്‍ ശേഖരിച്ചു. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മലയ്ക്ക് മുകളില്‍ നടക്കുന്നതിനാല്‍ വിശദമായ പഠനം വേണമെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു.

വെള്ളവും ചെളിയും ഒഴുകിയെത്തിയതിനെ തുടര്‍ന്ന് 72 കുടുംബങ്ങളെ വിവിധ സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ഒരു തീരുമാനമുണ്ടാകുന്നത് വരെ ക്യാമ്പുകളില്‍ തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം.