LiveTV

Live

Kerala

നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് എ.കെ ബാലന്‍

ഇതിനായി സർക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തും

നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് എ.കെ ബാലന്‍

നിലമ്പൂർ കവളപ്പാറയിൽ മലയിടിഞ്ഞ് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു .പ്രദേശത്തെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. ഇതിനായി സർക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തും. കവളപ്പാറയിലെ തെരച്ചിൽ ഊർജ്ജിതമാക്കാൻ ജി.പി.ആർ. സംവിധാനം ഇന്നെത്തിക്കും.

പ്രളയവും ഉരുൾപ്പൊട്ടലും ഉണ്ടായതിനെ തുടർന്ന് ഏറ്റവുമധികം ദുരിതം അനുഭവിച്ച മേഖലയാണ് നിലമ്പൂർ. പ്രദേശത്തെ മുഴുവൻ ദുരിതബാധിതരെയും പുനരധിവിസിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. കവളപ്പാറയിൽ വീടുകളിലേക്ക് മടങ്ങാൻ കഴിയത്തവരെ വാടക വീടുകളിലേക്ക് മാറ്റിപ്പാർപ്പിക്കും. ദുരിതബാധിത മേഖല സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം കവളപ്പാറയിൽ മണ്ണിടിച്ചിലിൽ കണ്ടെത്താനുള്ള 21 പേർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. തെരച്ചിലിനായി ജി.പി.ആർ സംവിധാനം ഇന്നെത്തിക്കും. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തുന്ന റഡാർ സംവിധാനം റോഡ് മാർഗം കവളപ്പാറയിൽ എത്തിക്കും. 6 ശാസ്ത്രജ്ഞരും ഒപ്പമുണ്ടാകും.

മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താനായി ലഭ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ജി.പി. ആർ സംവിധാനവും എത്തിക്കുന്നത്.ഇതോടെ തിരച്ചിലിന്റെ വേഗം കൂടുമെന്നാണ് പ്രതീക്ഷ.