LiveTV

Live

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി

കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി

കണ്ണൂര്‍ കോര്‍പറേഷന്‍ ‍ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. മേയര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്‍റെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്.

55 അംഗങ്ങളുളള കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 വീതമായിരുന്നു അംഗസംഖ്യ. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് യു.ഡി.എഫിനെ പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഇന്ന് രാവിലെ ഒന്‍പത് മണി മുതലാണ് അവിശ്വാസ പ്രമേയത്തിന്മേലുളള ചര്‍ച്ച ആരംഭിച്ചത്. നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ രഹസ്യ ബാലറ്റിലൂടെയാണ് പ്രമേയം വോട്ടിനിട്ടത്. തുടര്‍ന്ന് 26നെതിരെ 28 വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം പാസായി. നിരുപാധിക പിന്തുണയാണ് യു.ഡി.എഫിന് നല്‍കിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണിച്ചാല്‍ പാര്‍ട്ടിയിലേക്ക് തിരികെ പോകുമെന്നും രാഗേഷ് പറഞ്ഞു.

എന്നാല്‍ രാഗേഷിന്റെത് രാഷ്ട്രീയ കൂറുമാറ്റമാണെന്നും ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരാന്‍ രാഗേഷിന് ധാര്‍മ്മികമായി അവകാശമില്ലെന്നും സി.പി.എം പറഞ്ഞു. ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണനും തുടര്‍ന്ന് ആറ് മാസം ലീഗിലെ സി.സീനത്തിനും നല്‍കാനാണ് യു.ഡി.എഫ് തീരുമാനം.