LiveTV

Live

Kerala

ഓമനക്കുട്ടന്‍റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നു; പക്ഷേ പണപ്പിരിവ് ശരിയായില്ലെന്ന് ജി.സുധാകരന്‍

ക്യാംപിലെ ദുരിതങ്ങള്‍ ജില്ലാ കലക്ടറെ ആയിരുന്നു അറിയിക്കേണ്ടത്. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും വിവരങ്ങള്‍ അറിയിച്ചില്ലെന്ന് മന്ത്രി

ഓമനക്കുട്ടന്‍റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നു; പക്ഷേ പണപ്പിരിവ് ശരിയായില്ലെന്ന് ജി.സുധാകരന്‍

ദുരിതാശ്വാസ ക്യാംപില്‍ ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി ജി. സുധാകരന്‍. എന്നാല്‍ പണം പിരിച്ച ഓമനക്കുട്ടന്‍റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നു. ക്യാംപിലെ ദുരിതങ്ങള്‍ ജില്ലാ കലക്ടറെ ആയിരുന്നു അറിയിക്കേണ്ടത്. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും വിവരങ്ങള്‍ അറിയിച്ചില്ല. ക്യാംപില്‍ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.